ന്യൂദല്‍ഹി: നിയമനിര്‍മാണ പ്രക്രിയയില്‍ പാര്‍ലമെന്റിനും കേന്ദ്രസര്‍ക്കാരിനുമുള്ള അധികാരത്തിന്മേല് കൈകടത്താതെയുള്ള ചരിത്ര വിധിയാണ് സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ചത്. നിയമനിര്‍മാണം കേന്ദ്ര ചുമതലയാണെന്ന് വ്യക്തമാക്കിയ കോടതി പാര്‍ലമെന്റിലൂടെ ഐപിസി 124 എയിലെ കാലഹരണപ്പെട്ട വ്യവസ്ഥകള്‍ ഇല്ലാതെയാവുമെന്ന പ്രതീക്ഷയാണ് Â പ്രകടിപ്പിച്ചത്. കോടതി 124എ റദ്ദാക്കിയില്ല, മരവിപ്പിച്ചുമില്ല.
രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന 162 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ് പുനഃപരിശോധിക്കുമെന്ന് കേന്ദ്രമാണ് സുപ്രീംകോടതിയെ അറിയിച്ചത്. വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും വൈവിധ്യങ്ങള്‍ നിറഞ്ഞ ചിന്തകളാണ് ഭാരതത്തിന്റെ സൗന്ദര്യമെന്ന അദ്ദേഹത്തിന്റെ വാക്കുകളും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊളോണിയല്‍ കാല നിയമങ്ങള്‍ ഇല്ലാതാവണം എന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. 2014-15 കാലം മുതല്‍ 1,500ലധികം കാലഹരണപ്പെട്ട നിയമങ്ങളാണ് കേന്ദ്രം ഇല്ലാതാക്കിയത്. വിവിധ കുറ്റങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കി. ഇതൊരു തുടര്‍ പ്രക്രിയയാണ്. കൊളോണിയല്‍ മാനസികാവസ്ഥയ്ക്ക് ഇന്നത്തെ ഇന്ത്യയില്‍ സ്ഥാനമില്ല എന്നും പ്രധാനമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അതേപടി സുപ്രീംകോടതി ഉത്തരവിലും പരാമര്‍ശിച്ചിട്ടുണ്ട്.
Â
രാജ്യദ്രോഹ കേസുകള്‍ ചുമത്തുന്നതില്‍ കേരളവും മുന്നില്‍
രാജ്യദ്രോഹക്കുറ്റം ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കേരളമടക്കമുള്ള ബിജെപി ഇതര സര്‍ക്കാരുകള്‍ മുന്നില്‍. രാഷ്ട്രീയ എതിരാളികളെ മുതല്‍ മാധ്യമ പ്രവര്‍ത്തകരെ വരെ ഇത്തരത്തില്‍ 124 എ വകുപ്പ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ കേസുകളില്‍ പെടുത്തുന്നു. 2014 മുതല്‍ 2019 വരെ രാജ്യത്ത് ആകെ ചുമത്തപ്പെട്ട 326 രാജ്യദ്രോഹ കേസുകളില്‍ 54 എണ്ണവും അസമിലാണ്. ഇവയില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് ഭരണത്തിലിരിക്കെ ചുമത്തപ്പെട്ടതാണ്. ഝാര്‍ഖണ്ഡിലെ ഹേമന്ത് സോറന് സര്‍ക്കാര്‍ 40ലേറെ കേസുകളാണ് Â ചുമത്തിയിരിക്കുന്നത്.
കേരളത്തില്‍ 28 Â കേസുകളും. ഇവയില്‍ ഒരെണ്ണത്തിന്റെ പോലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ പത്തോളം രാജ്യദ്രോഹ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുപിയില്‍ 2014 മുതല്‍ ചുമത്തിയ 17 കേസുകളില്‍ പത്തിലധികവും അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്തുള്ളതാണ്. Â രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരുകളാണെങ്കിലും പഴി കേന്ദ്രത്തിനാണ് പലപ്പോഴും ലഭിക്കുന്നത്. ക്രമസമാധാന പരിപാലനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. അതിനാല്‍ തന്നെ ചില കേസുകളില്‍ മനപ്പൂര്‍വ്വം 124 എ ചേര്‍ക്കുന്ന പ്രവണതയുണ്ട്. ഹനുമാന് ചാലിസ ചൊല്ലിയതിന്റെ പേരില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജനപ്രതിനിധികളായ ദമ്പതിമാരുടെ ദുരവസ്ഥ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: