ന്യൂദല്‍ഹി: ഭിന്നശേഷിക്കാരനായ കുട്ടിക്ക് ഇന്‍ഡിഗോ യാത്ര നിഷേധിച്ച പരാതിയില്‍ ഇടപെട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കേന്ദ്ര മന്ത്രി ഇടപെട്ടതോടെ ഇന്‍ഡിഗോ സിഇഒ റോണോ ജോയ് ദത്ത സംഭവത്തില്‍ മാപ്പ് ചോദിച്ചു.
ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങളോട് ഒരിക്കലും സഹിഷ്ണുത കാണിക്കില്ല. ഒരു മനുഷ്യനും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
കുട്ടിക്ക് വേണ്ടി ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങിനല്‍കുമെന്ന് ഇന്‍ഡിഗോ സിഇഒ റോണോ ജോയ് ദത്ത പറഞ്ഞു.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: