തിരുവനന്തപുരം: പൊതുചടങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിന്റെ നടപടിയ്‌ക്കെതിരെ കേരളത്തിന് പുറത്തുള്ളവരും സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രതികരിക്കുന്നു. കേരളം മറ്റൊരു താലിബാനായി മാറുകയാണോ എന്ന സംശയം പ്രകടിപ്പിക്കുന്ന ട്വീറ്റുകളാണ് പുറത്തുള്ള പലരും പങ്കുവെയ്‌ക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊതുവേദിയിലേക്കു ക്ഷണിച്ചതിനെതിരെ ഇകെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ പൊതുവേദിയില്‍ പ്രകോപിതനായത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചപ്പോള്‍ സമ്മാനം നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സമത് കേരള ജെമിയ്യത്തുല്‍ ഉലമയുടെ സീനിയര്‍ നേതാവായ എം.ടി. അബ്ദുള്ള മുസ്ലിയാര്‍ സ്റ്റേജില്‍ വന്ന് പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വരുത്തിയതിന് സംഘാടകരെ ചീത്ത വിളിച്ചത്. സമസ്ത നേതാവ് ദേഷ്യപ്പെട്ട് ”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജിലേക്ക് വിളിപ്പിച്ചത്? ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ? രക്ഷിതാവിനോട് വരാന്‍ പറയ്” എന്നു പറയുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
“പെണ്‍കുട്ടിയോട് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോകാനും പകരം പിതാവിനോട് അവള്‍ക്ക് പകരം അവാര്‍ഡ് വാങ്ങാനുമാണ് ആവശ്യപ്പെടുന്നത്. ഇത് കേരളമാണ്. പക്ഷെ ഇത് കാണുമ്പോള്‍ തോന്നുക താലിബാന്‍ ഭരിയ്‌ക്കുന്ന അഫ്ഗാനിസ്ഥാനാണെന്നാണ്”- ട്വീറ്റിനോടൊപ്പമുള്ള കുറിപ്പ് പറയുന്നു.
കേരളം താലിബാനായി മാറുന്നു എന്ന് കുറ്റപ്പെടുത്തുന്ന വീഡിയോ കാണാം:
കേരളം താലിബാനായി മാറുന്നു എന്ന് കുറ്റപ്പെടുത്തുന്ന ട്വീറ്റിനൊപ്പം ഇംഗ്ലീഷില്‍ ഒരു വീഡിയോയും പങ്കുവെയ്‌ക്കുന്നുണ്ട്. സമസ്ത വേദിയില്‍ നടന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു ഗ്രാഫിക് ആവിഷ്കാരമാണ് ഇംഗ്ലീഷില്‍ ചെയ്തിരിക്കുന്നത്. മറുനാടന്‍ മലയാളികള്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്ന ഈ വീഡിയോ വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ നാണക്കേടാണ്.
നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളം മറ്റൊരു കശ്മീരായി മാറുന്നത് തടയണമെന്ന് താക്കീത് നല്‍കിയിരുന്നു.
ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ കേരളവും ബംഗാളും കശ്മീരായി മാറുമെന്നായിരുന്നു ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്കാലത്ത് നടത്തിയ ഒരു വീഡിയോ പ്രചാരണത്തില്‍ യോഗി അഭിപ്രായപ്പെട്ടത്. ഇത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇതിന് മറുപടി പറയുകയും ചെയ്തിരുന്നു.
ഇതിന് മുന്‍പ് അംജദ് അയൂബ് മിര്‍സ എന്ന പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകനും ഇതിന് സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന്‍ കലാപങ്ങള്‍ അഴിച്ചുവിടുക കശ്മീരില്‍ മാത്രമല്ല, കേരളത്തിലും കൂടിയാണെന്ന് അയൂബ് മിര്‍സ താക്കീത് ചെയ്തിരുന്നു. കാരണം കേരളമാണ് റാഡിക്കല്‍ ഇസ്ലാമിന്റെ പുതിയ പ്രഭവകേന്ദ്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: