അഹമ്മദാബാദ് : ക്ഷേത്രത്തില്‍ ഹനുമാന് ഭജന പാടിയതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഷിറാസ് ഹുസൈന് എന്ന ഷേരയെ ഗുജറാത്ത് പൊലീസ് പൊക്കി. ഇയാളുടെ അനധികൃതമായി പണിത വീടും ഫാം ഹൗസും ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ ഇടിച്ചുനിരത്തി.
വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകനായ മഹേന്ദ്ര മാലിയ്ക്കെതിരെയാണ് ക്ഷേത്രത്തില്‍ ഹനുമാന് ഭജന പാടിയതിന് ലോക്കല്‍ ഗുണ്ടാത്തലവന് കൂടിയായ ഷിറാസ് ഹുസൈന് വധഭീഷണി ഉയര്‍ത്തിയത്. ഉടനെ ഷിറാസ് ഹുസൈനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ സൗരാഷ്ട്ര മേഖലയിലെ ബൊട്ടാഡ് ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച വീടും ഫാം ഹൗസുമാണ് ജില്ലാഭരണകൂടം ഇടിച്ച് നിരത്തിയത്.
ഹനുമാന് ക്ഷേത്രത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ഹനുമാന് ഭജനയുടെ റെക്കോഡ് വെയ്ക്കാന്‍ ശ്രമിച്ചതിനാണ് വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകനായ മഹേന്ദ്ര ഭായ് മാലിയെ കൊല്ലുമെന്ന് ഷിറാസ് ഹുസൈന് ഭീഷണിപ്പെടുത്തിയത്. മാലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഷിറാസ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 34 കേസുകളുണ്ട്. ഇതേ തുടര്‍ന്നാണ് ഇയാള്‍ അനധികൃതമായി പണിതുയര്‍ത്തിയ വീടും ഫാം ഹൗസും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.
ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ മാതൃക പിന്തുടര്ന്ന് ഇപ്പോള്‍ ഗുജറാത്തിലും അനധികൃതമായി കയ്യേറി പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍ ബിജെപി സര്‍ക്കാര്‍ Â ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ്. ബൊട്ടഡ് ജില്ലയിലെ ഡിഎസ് പി കര്ണ് രാജ് പറയുന്നത് ഷിറാസ് ഹുസൈനെതിരെ പല പല കുറ്റകൃത്യങ്ങളുടെയും പേരില്‍ Â പൊലീസ് സ്റ്റേഷനില്‍ കേസുകളുണ്ടെന്നാണ്. “ഷിറാസ് ഹുസൈന് ഏതാണ്ട് 450 ചതുരശ്രമീറ്റര്‍ പൊതുസ്ഥലം കയ്യേറിയിട്ടുണ്ട്. ഇതില്‍ ഒരു ഫാം ഹൗസും വീടും ഇയാള്‍ പണിതിട്ടുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും പൊലീസിന്റെയും സഹായത്തോടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇയാളുടെ കെട്ടിടങ്ങള്‍ തകര്‍ത്തു”- ഡിഎസ് പി പറയുന്നു. ഇത്തരം കുറ്റവാളികള്‍ക്ക് നേരെ ഭാവിയിലും ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്നും ഡിഎസ് പി പറഞ്ഞു. Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: