കരുനാഗപ്പള്ളി: അഴീക്കല്‍ ബീച്ചില്‍ അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്ന ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദ്ദേശങ്ങള്‍ മാനിക്കാത്ത സന്ദര്‍ശകരുടെ പെരുമാറ്റം പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നു.
കൊവിഡിന്റെ നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതോടെ നൂറുകണക്കിന് പേരാണ് അഴീക്കല്‍-വലിയഴീക്കല്‍ പാലം കാണാനും ബീച്ചിലുമായി എത്തിച്ചേരുന്നത്. Â കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ പലപ്പോഴും ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം മറികടന്ന് കടലിലേക്ക് ഇറങ്ങുകയാണ്.
സന്ദര്‍ശകര്‍ക്ക് തീരത്ത് നില്‍ക്കാവുന്ന പരിധി ലംഘിച്ചാണിത്. ഇത്തരത്തില്‍ കടലിലേക്ക് ഇറങ്ങുന്നത് വന്‍അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് തീരവാസികളും ലൈഫ് ഗാര്‍ഡുകളും പറയാറുണ്ടെങ്കിലും സന്ദര്‍ശകര്‍ മുഖവിലക്കെടുക്കുന്നില്ല. സന്ദര്‍ശകരുടെ എണ്ണം അനുസരിച്ച് ആവശ്യമായ ലൈഫ് ഗാര്‍ഡുകള്‍ ഇല്ലാത്തതും, ആവശ്യത്തിന് പോലീസ് ഇല്ലാത്തതും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന് കാരണമാകുന്നു.
അപ്രതീക്ഷിതമായി തീരത്തേക്ക് ശക്തമായ തിരമാലകളാണ് അടിക്കടി ഉണ്ടാകുന്നത്. ലൈഫ് ഗാര്‍ഡുകളുടെ വിലക്ക് ലംഘിക്കുന്നതും അപകട സാധ്യതയെ നിസാരവത്ക്കരിച്ച് കടലിലേക്ക് ഇറങ്ങുന്നതും ജീവഹാനിക്ക് വരെ കാരണമാകുന്ന സ്ഥിതിയാണെന്നും അധികാരികള്‍ വേണ്ട നടപടിയെടുക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: