കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന്റെ ബാങ്ക് ലോക്കറുകളും അന്വേഷണ സംഘം പരിശോധിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. പനമ്പിള്ള നഗറിലെ സ്വകാര്യ ബാങ്കില്‍ കാവ്യയ്ക്കുള്ള ലോക്കറാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചത്.
ബുധനാഴ്ച രാവിലെയും വൈകിട്ടുമായി ക്രൈംബ്രാഞ്ചിന്റെ രണ്ട് സംഘമെത്തിയാണ് ലോക്കര്‍ പരിശോധിച്ചതായി ബാങ്ക് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ കാവ്യയുടെ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ ലോക്കര്‍ തുറന്നതെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
എന്നാല്‍ ലോക്കറില്‍ നിന്നും എന്താണ് ലഭിച്ചത് എന്നത് സംബന്ധിച്ച് വെളിപ്പെടുത്താന്‍ ആന്വേഷണ സംഘം തയ്യാറായില്ല. കഴിഞ്ഞ ദിവസം കാവ്യമാധവനെ വീട്ടിലെത്തി ചോദ്യം ചെയ്തശേഷമാണ് അന്വേഷണ സംഘം ഇവരുടെ ലോക്കറുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
അതേസമയം Â കാവ്യ മാധവനെ നാല് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും ചോദ്യങ്ങളോട് അവര്‍ കൃത്യമായി പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. മിക്ക ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയില്ല. കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുള്ള കാര്യങ്ങള്‍ പോലും നിഷേധിക്കുന്ന മൊഴികളാണു കാവ്യ നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. Â
പുറത്തുവന്ന ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ ശബ്ദരേഖയില്‍ കാവ്യയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നടി നിരസിച്ചു. ഇതോടെ കാവ്യയെ ഒന്നുകൂടി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് സംഘം. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: