തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെ നീക്കാന്‍ സമ്മര്‍ദമേറി. കെഎസ്ആര്‍ടിസി കൈകാര്യം ചെയ്യുന്ന മന്ത്രി സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹത്തെ വച്ച് മുന്നോട്ടുപോകാനാകില്ലെന്നുമുള്ള നിലപാടിലാണ് സിപിഎം. കെഎസ്ആര്‍ടിസി ജീവനക്കാരെ പിണക്കി മുന്നോട്ടു പോകാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും അനിഷ്ടമായതോടെ ആന്റണി രാജുവിന്റെ മന്ത്രിസ്ഥാനം തുലാസിലായി. മുന്നണിയിലെ ധാരണ അനുസരിച്ച് ആദ്യ രണ്ടര വര്‍ഷം ആന്റണി രാജുവിനും അവസാന രണ്ടര വര്‍ഷം കെ ബി ഗണേഷ് കുമാറിനുമാണ് മന്ത്രി സ്ഥാനം.
              ഗണേഷ് കുമാര്‍ കളി തുടങ്ങി; Â
              എടിഒമാരുടെ യോഗം വിളിച്ചു
തിരുവനന്തപുരം: ഗതാഗത മന്ത്രിയാകാന്‍ Â ഊഴം കാത്തിരിക്കുന്ന ഗണേശ്കുമാര്‍ എംഎല്‍എ നേരത്തെ തന്നെ അതിനുള്ള കളി തുടങ്ങി. ഗണേഷ് കുമാരുമായി അടുപ്പമുള്ള എടിഒമാരുടെ യോഗം അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ കൊട്ടാരക്കരയില്‍ നടന്നു. കെഎസ്ആര്‍ടിസിയെ Â കരകയറ്റാനുള്ള Â പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ചയായി. Â
ധാരണ പ്രകാരം ജനാധിപത്യ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ബി യും ചേര്‍ന്ന് രണ്ടര വര്‍ഷം മന്ത്രിസ്ഥാനം
പങ്കുവയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്റണി രാജുവിന് ഇനി ഒന്നരവര്‍ഷം ബാക്കിയുണ്ടെങ്കിലും മന്ത്രിക്ക് വകുപ്പിനെ നയിക്കാന്‍ സാധിക്കില്ലെന്നാണ് ആക്ഷേപം. ഇതോടെയാണ് ഗണേശ്കുമാര്‍ രംഗത്ത് വന്നത്. പത്തനാപുരത്ത് നടന്ന യോഗത്തില്‍ വച്ച് മന്ത്രി ആന്റണി രാജുവിന്റെ പ്രവര്‍ത്തനത്തെ ഗണേശ്കുമാര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ഗുരുതര പ്രശ്നമുണ്ടയാല്‍ വകുപ്പിന് ഒരിക്കലും കരകയറ്റാന്‍ സാധിക്കില്ലെന്ന് ഗണേശ്കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്
Â
Â
എല്ലാ മാസവും അഞ്ചിനുമുമ്പ് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിയതോടെയാണ് മന്ത്രി വെട്ടിലായത്. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷ യൂണിയനുകള്‍ സമരം ചെയ്തതോടെ സിഐടിയു യൂണിയന് ഇറങ്ങുകയും 10നു ശമ്പളം നല്‍കാമെന്ന് മന്ത്രിയില്‍ നിന്നും മാനേജ്മെന്റില്‍ നിന്നും ഉറപ്പു വാങ്ങുകയും ചെയ്തു. എന്നാല്‍ 10നും ശമ്പളം കൊടുക്കാന്‍ സാധിച്ചില്ല. യൂണിയന് നേതാക്കള്‍ കïെങ്കിലും മന്ത്രി കൈമലര്‍ത്തി. അടിയന്തര നടപടി വേണമെന്ന് സിഐടിയു, സിപിഎം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മന്ത്രിയുടെ പ്രവര്‍ത്തനം സര്‍ക്കാരിന് അവമതിപ്പണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍. ഗതാഗത വകുപ്പ് പൂര്‍ണ പരാജയമാണ്. കെഎസ്ആര്‍ടിസിയെ കര കയറ്റാനുള്ള പദ്ധതികള്‍ നടപ്പായില്ല. പകരം സര്‍ക്കാര്‍ സഹായിക്കണമെന്ന നിലപാടാണ് മന്ത്രിക്ക്, സിപിഎം നേതാക്കള്‍ പറയുന്നു. ജീവനക്കാരെ പിണക്കുന്ന പ്രവൃത്തികളാണ് ചെയ്തതെന്നും മന്ത്രിയെ മാറ്റുന്നതാണ് നല്ലതെന്നുമാണ് പാര്‍ട്ടി നിലപാട്. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയതോടെ വൈകാതെ തീരുമാനമുണ്ടാക്കും.
Â
ശമ്പളക്കാര്യത്തില്‍
തീരുമാനമായില്ല;
ഉത്തരവാദിത്വമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ഏപ്രില്‍ മാസത്തെ ശമ്പളം നല്കാന് യാതൊരു തീരുമാനവും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ഉണ്ടായില്ല. സമരം ചെയ്തതിനാല്‍ കളക്ഷന്‍ കുറഞ്ഞെന്നും അതിനാലാണ് ശമ്പളം നല്കാന് സാധിക്കാത്തതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ മെയ് 5ന് 6.5 കോടി രൂപ ടിക്കറ്റ് കളക്ഷന്‍ ലഭിച്ചു. 6ന് 2.10 കോടിയും 7ന് 5.6 കോടിയും ലഭിച്ചു. ശരാശരി 3.5 കോടിയുടെ കുറവാണ് ഉïായത്. അതിനാല്‍ ശമ്പളം നല്‍കാത്തത് പണിമുടക്കാണെന്ന് പറയുന്നത് ജീവനക്കാരെ കബളിപ്പിക്കലാണെന്നും കെഎസ്ടി സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍.രാജേഷ് പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്കേïത് മാനേജ്മെന്റാണെന്നും ഇനി സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നും മന്ത്രി ആന്റണി രാജു. പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. നൂറ് പൊതുമേഖല സ്ഥാനപങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്കേïണ്ടത് Â മാനേജ്മെന്റാണെന്നും ആന്റണി രാജു പറഞ്ഞു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: