Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മതഭീകരതയ്‌ക്ക് കനത്ത പ്രഹരം

സമൂഹത്തിന് ഭീഷണിയാവുന്ന മതഭീകരവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും, നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതുമാണ് ഹൈക്കോടതിയുടെ ഈ വിധി. മതത്തിന്റെ പേരില്‍ രാജ്യത്തിനെതിരെ യുദ്ധത്തിനൊരുങ്ങുന്നവര്‍ക്ക് മാറിച്ചിന്തിക്കാന്‍ ഇത് പ്രേരണയാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2022, 05:00 am IST
in Editorial

രാജ്യം മുഴുവന്‍ ചര്‍ച്ചചെയ്യപ്പെട്ട കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരായ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രഖ്യാപിച്ചിരിക്കുന്ന ശിക്ഷ ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശാനും കേരളം അതിന്റെ താവളമല്ലെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. രാജ്യദ്രോഹക്കുറ്റം, രാജ്യത്തിനെതിരായി യുദ്ധം ചെയ്യല്‍, ഇതിനായുള്ള ഗൂഢാലോചന, ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കല്‍ എന്നിങ്ങനെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നു പറഞ്ഞുകൊണ്ടാണ് മുഖ്യപ്രതി തടിയന്റവിട നസീര്‍ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി വര്‍ധിപ്പിച്ചത്. മുഖ്യ സൂത്രധാരനായ തടിയന്റവിട നസീറിന് വിചാരണക്കോടതി വിധിച്ച ഇരട്ടജീവപര്യന്തം, ഹൈക്കോടതി അഞ്ച് ജീവപര്യന്തമാക്കി. കേസിലെ പതിനഞ്ചാം പ്രതി അബ്ദുള്‍ ജബ്ബാറിന്റെ നാല് ജീവപര്യന്തം ആറ് ജീവപര്യന്തമാക്കി .

ഇരട്ടജീവപര്യന്തം ശിക്ഷ നല്‍കിയിരുന്ന എട്ടു പ്രതികള്‍ക്ക് എന്‍ഐഎയുടെ അപ്പീല്‍ പരിഗണിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരമുള്ള ഇരട്ടജീവപര്യന്തം കൂടി വിധിച്ചിരിക്കുകയാണ്. സമൂഹത്തിന് ഭീഷണിയാവുന്ന മതഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതുമാണ് ഹൈക്കോടതിയുടെ ഈ വിധി. മതത്തിന്റെ പേരില്‍ രാജ്യത്തിനെതിരെ യുദ്ധത്തിനൊരുങ്ങുന്നവര്‍ക്ക് മാറിച്ചിന്തിക്കാന്‍ ഇത് പ്രേരണയാവും. പ്രതികളുടെ ശിക്ഷ ഉറപ്പുവരുത്തുന്ന വിധത്തില്‍ ഫലപ്രദമായി അന്വേഷണം നടത്തിയ എന്‍ഐഎയേയും കേസ് വാദിക്കുന്നതിന് മതിയായ തയ്യാറെടുപ്പ് നടത്തിയ അസി. സോളിസിറ്റര്‍ ജനറലിനെയും കോടതി പ്രശംസിച്ചത് ഭീകരവിരുദ്ധപ്പോരാട്ടത്തിന് കരുത്തു പകരും. Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â Â

രണ്ടായിരത്തി എട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാക് ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പരിശീലനം നേടുന്നതിനായി തടിയന്റവിട നസീറിന്റെയും മറ്റും നേതൃത്വത്തില്‍ കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്തവരില്‍ നാല് പേര്‍ കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാഭടന്മാരുടെ വെടിയേറ്റു മരിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ നടുക്കിയ ഈ സംഭവം കേരളം മതതീവ്രവാദികളുടെ താവളമായിരിക്കുകയാണന്നു തെളിയിച്ചു. കശ്മീരിലും മറ്റും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന പാക് ഭീകരവാദികളെപ്പോലെയുള്ളവര്‍ കൊച്ചുകേരളത്തിലുമുണ്ടെന്നാണ് വെളിപ്പെട്ടത്. കേസിന്റെ അന്വേ

ഷണം പുരോഗമിക്കുകയും പ്രതികള്‍ ഓരോരുത്തരായി പിടിയിലാവുകയും ചെയ്തപ്പോള്‍, ഇതിനു പിന്നിലെ ഗൂഢാലോചനയുടെയും ദേശവിരുദ്ധ മനോഭാവത്തിന്റെയും ആഴവും പരപ്പും വ്യക്തമായി. മുഖ്യപ്രതി തടിയന്റവിട നസീര്‍ പിടിയിലായത് ബംഗ്ലാദേശ് അതിര്‍ത്തിയിലെ ചിറ്റഗോങ്ങില്‍നിന്നാണ്. ഒളിവില്‍പ്പോയശേഷം ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. അബ്ദുള്‍ നാസര്‍ മദനിയുടെ കൂട്ടാളിയും ചില ഭീകരാക്രമണക്കേസുകളില്‍ പ്രതിയുമാണ് നസീര്‍. മലയാളികളായ ഇത്തരം ഭീകരവാദികള്‍ ഉള്‍പ്പെടുകയും അവരില്‍ ചിലര്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും കേരളത്തില്‍ ഭീകരവാദമില്ലെന്ന നിലപാടാണ് സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും പോലുള്ള മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചത്. കശ്മീര്‍ റിക്രൂട്ട്മെന്റ് കേസുള്‍പ്പെടെ ആഗോള ഇസ്ലാമിക ഭീകരവാദികളുമായി കണ്ണിചേര്‍ന്ന നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായി. രാജ്യത്തുനിന്ന് ഐഎസില്‍ ചേരാന്‍ ഏറ്റവും കൂടുതല്‍ യുവതീയുവാക്കള്‍ പോയിട്ടുള്ളത് കേരളത്തില്‍നിന്നാണെന്ന് വെളിപ്പെട്ടു. എന്നിട്ടും കേരളം മതഭീകരവാദ മുക്തമാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങളും രാഷ്‌ട്രീയ-ഭരണനേതൃത്വവും ശ്രമിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും പോലുള്ളവ തീവ്രവാദ സംഘടനകളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന്, പാലക്കാട്ടെ സഞ്ജിത് കൊലപാതകക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി പറഞ്ഞതും ഇടതു-ജിഹാദി സഖ്യത്തിനുള്ള മുന്നറിയിപ്പാണ്. ഇതിനു പിന്നാലെയാണ് കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ പ്രതികള്‍ ചെയ്ത കുറ്റങ്ങളുടെ ദേശവിരുദ്ധ സ്വഭാവം അക്കമിട്ടു നിരത്തിക്കൊണ്ടുള്ള ശക്തമായ വിധിന്യായം ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. പ്രതികളുടെ ചെയ്തികളെ വിമര്‍ശിക്കുമ്പോള്‍ കോടതി വാക്കുകള്‍ മയപ്പെടുത്തുന്നില്ല. വിഷം തുപ്പുന്ന പ്രസംഗങ്ങളാണ് മുഖ്യപ്രതി തടിയന്റവിട നസീര്‍ നടത്തിയിട്ടുള്ളതെന്ന് കോടതി വിമര്‍ശിച്ചിരിക്കുന്നു. കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞതായി വിധിയില്‍ പറയുന്നത് ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. Â

തീവ്രവാദ ചിന്തകളുള്ളവരോട് ഒന്നേ പറയാനുള്ളൂ; ചരിത്രത്തിലേക്കു നോക്കിയാല്‍ വേലിക്കപ്പുറത്തുള്ളത് അക്കരപ്പച്ച മാത്രമാണെന്ന് വ്യക്തമാകുമെന്ന് പറയുമ്പോള്‍ കോടതി എവിടേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ആര്‍ക്കും മനസ്സിലാവും. സഹോദരന്മാരെ കൊന്നാല്‍ സ്വര്‍ഗം ലഭിക്കുമെന്ന മിഥ്യാധാരണയിലാണ് അവര്‍ ഭൂമിയിലെ സ്വര്‍ഗത്തില്‍ ഏറ്റുമുട്ടി മരിച്ചതെന്നും, അവര്‍ക്ക് സ്വര്‍ഗം കിട്ടിയോ എന്നതിന് ഉത്തരമില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. വര്‍ഗീയ പ്രീണനത്തിനും വോട്ടുബാങ്കിന്റെ ആനുകൂല്യം ലഭിക്കുന്നതിനും അബ്ദുള്‍ നാസര്‍ മദനിയെയും തടിയന്റവിട നസീറിനെയും പോലുള്ള മതതീവ്രവാദികളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ഇതിനു മറുപടി പറയണം

Tags: keralaഹൈക്കോടതികശമീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.