ന്യൂദല്‍ഹി: കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിക്കുകയും കശ്മീര്‍ ഹിന്ദുക്കളുടെ കൂട്ടക്കൊലയെ ശശി തരൂര്‍ അവഗണിക്കുകയും ചെയ്യുന്നത് ദുരന്തമെന്ന് നടന് അനുപം ഖേര്‍. കശ്മീര്‍ ഫയല്‍സിന്റെ പ്രദര്‍ശനം സിംഗപ്പൂര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ഭരിയ്ക്കുന്ന പാര്‍ട്ടി പ്രോത്സാഹിപ്പിച്ച കശ്മീര്‍ ഫയല്‍സ് എന്ന സിനിമ സിംഗപ്പൂരില്‍ നിരോധിച്ചു എന്നായിരുന്നു ശശി തരൂര്‍ എംപി നടത്തിയ ട്വീറ്റ്. ഈ സിനിമ അങ്ങേയറ്റം പ്രകോപനപരവും മുസ്ലിങ്ങളുടെ ഒരു വശം മാത്രം ചിത്രീകരിക്കുന്നതുമാണെന്നും സിംഗപ്പൂരിലെ ചാനല്‍ ന്യൂസ് ഏഷ്യ എന്ന ടിവി ചാനലിനെ ഉദ്ധരിച്ച് ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. ശശി തരൂരിന്റെ ഈ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അനുപം ഖേര്‍.
സുനന്ദ പുഷ്കറെ ഓര്‍ത്തെങ്കിലും ഇങ്ങിനെ കശ്മീര്‍ ഹിന്ദുക്കളുടെ വംശഹത്യയെ പരിഹസിക്കരുത്. കശ്മീരി പണ്ഡിറ്റുകളോട് അനുഭാവമുള്ള ഒരു കശ്മീരി ഹിന്ദുവാണ് സുനന്ദ പുഷ്കര്‍. അവര്‍ ഒരിക്കലും കശ്മീരി ഫയല്‍സ് ഒരു രാജ്യം നിരോധിച്ചത് ഒരു വലിയ വിജയമായി ഒരിയ്ക്കലും ഇതുപോലെ ആഘോഷിക്കുമായിരുന്നില്ല.- അനുപം ഖേര്‍ പറഞ്ഞു.
സുനന്ദ പുഷ്കര്‍ ഡോ. രൂപാനിയെയും നീനാറായിയെയും ടാഗ് ചെയ്തുകൊണ്ട് 2013 ഡിസംബറില്‍ നടത്തിയ ട്വീറ്റും അനുപം ഖേര്‍ പങ്കുവെച്ചു. ഇതില്‍ സുനന്ദ പുഷ്കറിനെ കാര്യങ്ങള്‍ തുറന്നുപറയുന്നതില്‍ നിന്നും ശശി തരൂര്‍ നിശ്ശബ്ദയാക്കുന്നതതായി അവര്‍ പറയുന്നു. ഞാന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കരുതെന്ന് ഭര്‍ത്താവ് ശശി തരൂര്‍ ഉറപ്പുവരുത്തുന്നതായും സുനന്ദ പുഷ്കര്‍ പറയുന്നു. അതുകൊണ്ട് ഞാന്‍ ഒന്നുകില്‍ ഒരു കശ്മീരിയായി എല്ലാം തുറന്നുപറയണം അല്ലെങ്കില്‍ ഒരു ഭാര്യായിരുന്ന് മൗനം പാലിക്കേണ്ടിവരുമെന്നും സുനന്ദ പുഷ്കര്‍ ഈ ട്വീറ്റില്‍ പറയുന്നു.
2013 ഡിസംബര്‍ 24ന് സുനന്ദ പുഷ്കര്‍ നടത്തിയ മറ്റൊരു ട്വീറ്റും അനുപം ഖേര്‍ പങ്കുവെച്ചിട്ടുണ്ട്.
ഇതില്‍ കശ്മീര്‍ കലാപത്തില്‍ ഏറെ സഹിച്ച കശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി കുറെ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും 1989ല്‍ (1990) എല്ലാം സഹിച്ച കശ്മീരി പണ്ഡിറ്റുകള്‍ അവഗണിക്കപ്പെടുന്നതെന്നും സുനന്ദ പുഷ്കര്‍ ഈ ട്വീറ്റില്‍ ചോദിക്കുന്നു.
കശ്മീര്‍ ഫയല്‍സ് എന്ന സിനിമ 1990ല്‍ കശ്മീരി ഹിന്ദുക്കള്‍ക്കെതിരെ കശ്മീര്‍ താഴ്വരയില് ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൂരമായ കൂട്ടക്കൊലയും അതിനെ തുടര്‍ന്ന് ലക്ഷങ്ങള്‍ വരുന്ന കശ്മീരി പണ്ഡിറ്റുകള്‍ താഴ് വര വിട്ട് ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലേക്കും കൂട്ടപ്പലായനം ചെയ്യേണ്ടി വന്നതിന്റെയും കഥയാണ്.
Â
Â
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: