തിരുവനന്തപുരം: ലോകത്തില്‍ തന്നെ മുന്‍ മാതൃകയില്ലാത്ത പ്രവര്‍ത്തനമാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ശാരീരികമായ വൈകല്യമുള്ള കുട്ടികള്‍ക്ക് പരിശീലനം കൊടുത്ത് അവരുടെ ജീവതം മാറ്റുന്ന പ്രവര്‍ത്തനത്തിലാണ് മുതുകാട് ഇപ്പോള്‍.വലിയ കഴിവുകളുള്ള അത്തരം കുട്ടികളിലെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ജീവിതം അര്‍പ്പിച്ച മുതുകാട് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടേണ്ട വ്യക്തിയാണ്. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ബാലസാഹിതി പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്്തുകൊണ്ട് അടൂര്‍ പറഞ്ഞു.
കുഞ്ഞുണ്ണി പുരസ്കാരം Â ഗോപിനാഥ് മുതുകാടിന് സമ്മാനിച്ചു. മുതുകാടിന് കിട്ടാന്‍ പോകുന്ന വലിയ അംഗീകാരങ്ങളുടെ തുടക്കാമാകട്ടെ കുഞ്ഞുണ്ണി പുരസ്ക്കാരം എന്നും അടൂര്‍ ആശംസിച്ചു.
കൊച്ചുകേരളം എന്നു പറയുന്നുണ്ടെങ്കിലും മലയാളം ചെറിയ ഭാഷയല്ലെന്ന് അടൂര്‍ പറഞ്ഞു. മലയാളം പഠിച്ചവര്‍ക്ക് ഏതുഭാഷയും അനായാസം വഴങ്ങും. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. മലയാളി അമ്മമാരുടെ ഗര്‍ഭാശയത്തില്‍ കിടക്കുന്ന കുഞ്ഞിന് ലഭിക്കുന്ന താളം മലയാളമാണ്. ഒരു കാലത്ത് കേരളീയര്‍ പോലും മലയാള ഭാഷയെ അവജ്ഞയോടെ കണ്ടിരുന്നു. ഇന്ന് ഇത്തരം ചിന്താഗതികള്‍ മാറി വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ചെറിയ വസ്തുവിനെ വലുതായും അതിനെ തിരിച്ചും കാണാനുള്ള അസാമാന്യ കഴിവ് അകുഞ്ഞുണ്ണി മാഷിനുണ്ടായിരുന്നു.
കുഞ്ഞുണ്ണി മാഷ് കുഞ്ഞുവാക്കുകളിലൂടെയാണ് ലോകത്തില്‍ അത്ഭൂതങ്ങള്‍ സൃഷ്ടിച്ചതെന്ന് മറുപടി പ്രസംഗത്തില്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.
ബാലസാഹിതി പ്രകാശന് ചെയര്മാന് എന്‍. ഹരീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുണ്ണി മാഷ് കുഞ്ഞുവാക്കുകളിലൂടെയാണ് ലോകത്തില്‍ അത്ഭൂതങ്ങള്‍ സൃഷ്ടിച്ചതെന്ന് മറുപടി പ്രസംഗത്തില്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍, ബാലസാഹിതി പ്രകാശന് കാര്യദര്‍ശി യു. പ്രഭാകരന്, വൈസ് ചെയര്മാന് എം.എ. അയ്യപ്പന്, സംഘാടക സമിതി സംയോജകന്‍ പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: