കളമശേരി: ഒരിയ്ക്കല്‍ തനിക്ക് ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യയെന്നും പക്ഷെ രണ്ടു സ്ത്രീകളുടെ ജീവിതത്തില്‍ കളിച്ചതോടെ സഹതാപം ഇല്ലാതായെന്നും നടി ഭാഗ്യലക്ഷ്മി. ഒരു സ്ത്രീയെ തെരുവിലിട്ട് അപമാനിക്കാനും മറ്റൊരു സ്ത്രീയെ വീട്ടില്‍ നിന്നും ഇറക്കിവിടാനും ഒരു പെണ്ണ് കാരണമായെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയിലാണ് ഭാഗ്യലക്ഷ്മിയുടെ ഈ നേരിട്ടുള്ള തുറന്നുപറച്ചില്‍. Â
നടിയെ ആക്രമിച്ച സംഭവത്തില്‍ കാവ്യയ്ക്ക് നേരിട്ട് പങ്കുണ്ടോ എന്നറിയില്ല. പക്ഷെ ഇതൊക്കെ നടക്കുമെന്നും ആരാണ് ഇതൊക്കെ നടത്തുന്നതെന്നും കാവ്യയ്ക്ക് വ്യക്തമായി അറിയാം. കാവ്യയ്ക്ക് വ്യക്തമായി അറിയാമെന്ന് സിനിമാമേഖലയില്‍ ഉള്ള എല്ലാവര്ക്കും അറിയാം. കാവ്യ അറിയാതെ ദിലീപ് ഒന്നും ചെയ്യില്ല. -ഭാഗ്യലക്ഷ്മി പറയുന്നു. Â
കാവ്യ അറിയാതെ ഒന്നും നടക്കില്ലെന്നും അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ കേസില്‍ വഴിത്തിരിവാകുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കേസില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ഏതറ്റം വരെയും പോകും. എല്ലാ അടവുകളും പയറ്റിക്കൊണ്ടിരിക്കുന്ന ആള്‍ക്കാരാണ് അവര്‍. കോടതി അവരുടെ കൈയിലാണെന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: