ന്യൂദൽഹി: വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടെന്നതിന് തെളിവുകള്‍ കൈവശമുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ രാം പ്രസാദ് സിംഗ്. ജ്ഞാന്‍വാപി മസ്ജിദും തൊട്ടടുത്തുള്ള കാശി വിശ്വനാഥക്ഷേത്രവും ഉള്‍പ്പെടെയുള്ള സ്ഥലം പിടിച്ചെടുക്കുമെന്ന് ചില വര്‍ഗ്ഗീയസംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവിടെയെത്തിയ കോടതി നിയോഗിച്ച സംഘത്തെ വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും ഒരു വിഭാഗം തടഞ്ഞതെന്നും രാം പ്രസാദ് സിംഗ് പറഞ്ഞു.
വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്ന് വസ്തുനിഷ്ഠമായി അറിയുന്നതിന് വീഡിയോ ചിത്രീകരണത്തിന് വന്ന കോടതി നിയോഗിച്ച കമ്മീഷന്‍ സംഘത്തിന് ശനിയാഴ്ച അവരുടെ ജോലി ചെയ്യാനായില്ല. രണ്ടു മണിക്കൂറോളം അവര്‍ അവിടെ ചെലവഴിച്ചെങ്കിലും ദൗത്യം നടത്താനാകാതെ മടങ്ങുകയായിരുന്നു. വാരണാസി ജില്ലാ കോടതിയാണ് വീഡിയോഗ്രാഫി ചെയ്യാന്‍ കമ്മീഷനെ നിയോഗിച്ചത്. ഇപ്പോഴത്തെ കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിം വിഭാഗം വാരണാസി ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. എന്നിട്ടും കോടതി നിര്‍ദേശത്തിനെതിരായി കമ്മഷീനെ തടഞ്ഞത് വലിയ നിയമപ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ്. Â
ജ്ഞാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറേ ചുമരിന് പിന്നില്‍ ശൃംഗാര്‍ ഗൗരി, ഗണപതി, ഹനുമാന്‍, നന്ദി എന്നിവരുടെ വിഗ്രങ്ങളുണ്ടെന്നതിന് പരാതിക്കാര്‍ക്ക് തെളിവ് നല്‍കിയത് രാം പ്രസാദ് സിംഗാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് എട്ട് പേര്‍ Â പരാതിയുമായി കോടതിയെ സമീപിച്ചത്. അവിടെ ദിവസേന പൂജ നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് രാഖി സിംഗെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനും കേസ് നല്‍കി. ശൃംഗാര്‍ ഗൗരി ദേവിയുടെ ചിത്രം അവിടെ കണ്ട് തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെടിരുന്നു.
“ജ്ഞാന്‍വാപി മസ്ജിദ് പണിയുന്നതിനായി തകര്‍ത്ത ക്ഷേത്രത്തിന് 124 അടി ഉയരവും വീതിയും ഉണ്ടായിരുന്നതായി രാം പ്രസാദ് സിംഗ് പറയുന്നു. 1669ലാണ് ഔറംഗസേബ് ചക്രവര്‍ത്തി ഈ ക്ഷേത്രം തകര്‍ത്ത് ജ്ഞാന്‍വാപി മസ്ജിദ് പണിതത്. നാരായണ്‍ ഭാടി എന്ന വിഖ്യാത പണ്ഡിതനാണ് ഈ ക്ഷേത്രം പണിതത്. അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്തേ മന്ത്രിയായിരുന്ന രാജ തൊഡര്‍മാളിനെ പിടിച്ചാണ് നാരായണ്‍ ഭട്ടി അന്ന് തകര്‍ന്ന് കിടന്നിരുന്ന ക്ഷേത്രം വീണ്ടും പുനര്‍നിര്‍മ്മിച്ചത്. ഈ ക്ഷേത്രം നിര്‍മ്മിക്കാന്‍ നാരായണ്‍ ഭട്ടി ഒട്ടേറെ പ്രയാസങ്ങള്‍ സഹിച്ചു. പക്ഷെ പിന്നീട് 1669ല്‍ ഔറംഗസേബ് ചക്രവര്‍ത്തി ഈ ക്ഷേത്രം തകര്‍ത്തു. മുസ്ലിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ന്യായവുമില്ല. തെളിവുമില്ല. വെറുതെ കേസില്‍ ഞങ്ങളെ കുടുക്കി ഇടുകയാണ് അവര‍്. ഞങ്ങള്‍ നിയമത്തിന്റെ പാത സ്വീകരിക്കുമ്പോള്‍ അവരും അത് അംഗീകരിക്കണം. നിയമവഴിയില്‍ പോയാല്‍ അവര്‍ക്ക് ജ്ഞാന്‍വാപി മസ്ജിദ് നഷ്ടപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു. ഞങ്ങളുടെ കയ്യില്‍ തെളിവുകളുണ്ട്” – രാം പ്രസാദ് സിംഗ് പറയുന്നു.
“വാരണാസി സിവില്‍ ജഡ്ജി രവി കുമാര്‍ ദിവാകരാണ് ജ്ഞാന്‍വാപി മസ്ജിദിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ഏപ്രില്‍ 26ന് ഉത്തരവിട്ടത്. ഈ കോടതി ഉത്തരവ് പ്രകാരമാണ് കമ്മീഷന്‍ സംഘം വീഡിയോ ചിത്രീകരണത്തിനായി അവിടെ എത്തിയത്. എന്നിട്ടും മുസ്ലിങ്ങളുടെ പ്രതിഷേധം കാരണം അവര്‍ക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനായില്ല”.- രാം പ്രസാദ് സിംഗ് പറയുന്നു.
“കോടതി ഉത്തരവ് പ്രകാരം കോടതി നിയോഗിച്ച വീഡിയോഗ്രാഫറെയും കൊണ്ട് അവിടെ പോയ കോടതി കമ്മീഷണര്‍ അജയ് കുമാറിന് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞില്ല. അവിടെ 600-700 ആളുകള്‍ ജ്ഞാന്‍വാപി പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. 50-100 പേര്‍ വരെ ഗേറ്റിലും ഇടം പിടിച്ചിരുന്നു. കലാപകാരികള്‍ കല്ലെറിഞ്ഞാല്‍ കാമറ തകരുമെന്ന ഭയമുള്ളതിനാലാണ് പിന്‍വലിഞ്ഞത്. കാശിവിശ്വനാഥ ക്ഷേത്രവും ജ്ഞാന്‍വാപി മസ്ജിദും ഉള്‍പ്പെടെയുള്ള പ്രദേശം മുഴുവന്‍ കയ്യേറുമെന്ന് ചില മൗലിക സംഘടനകളുടെ പ്രഖ്യാപനമാണ് കലാപകാരികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. അത് മൂലമാണ് അവര്‍ കമ്മീഷണറെയും വീഡിയോ ഗ്രാഫറെയും തടഞ്ഞത്. എന്തായാലും 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാശി വിശ്വനാഥക്ഷേത്രം പണിതത്. ഇത് തകര്‍ത്താണ് 1669ല്‍ ഔറംഗസേബ് ചക്രവര്‍ത്തി അവിടെ മസ്ജിദ് ഉയര്‍ത്തിയത്.”- രാം പ്രസാദ് സിംഗ് പറയുന്നു.
Â
Â
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: