2023 മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷനു ഹ്യുസ്റ്റണിലെ ഗലേറിയയിലുള്ള റോയൽ സൊണസ്റ്റ വേദിയാകും. ആദി ശങ്കരാചാര്യ ജയന്തി ദിനമായ മെയ് 6 നു പ്രസ്തുത കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ Â മന്ത്രയും റോയൽ സോണസ്റ്റയുമായുള്ള Â കരാർ ഒപ്പു വച്ചു. പ്രസിഡന്റ് ഹരി ശിവരാമൻ, ട്രസ്റ്റീ ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ, ട്രസ്റ്റീ വൈസ് ചെയർ മധു പിള്ള, സൊണസ്റ്റാ ഏരിയ ജനറൽ മാനേജർ പീറ്റ് Â എൽസ്, സെയിൽസ് മാനേജർ ഷെറി മികെ, കൃഷ്ണജ കുറുപ്, സുനിൽ നായർ, പൂർണിമ മതിലകത്തു, രാമദാസ് കണ്ടത്തു, സത്യൻ പിള്ള, രാജൻ ആറന്മുള, മനോജ് നായർ എന്നിവർ പങ്കെടുത്തു.
ഹ്യുസ്റ്റൺ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന റോയൽ സോണസ്റ്റ വളരെ വിശാലമായ കൺവെൻഷൻ സെന്റർ, അൻപതിനായിരം സ്ക്വയർ ഫീറ്റ് വരുന്ന മീറ്റിംഗ് സ്പെയ്സ്, അഞ്ഞൂറിനടുത്തു റൂമുകൾ, ഒരു ഡസനോളം സ്യുട് റൂമുകൾ, അമേരിക്കയിലെ പ്രശസ്തമായ ഷോപ്പിംഗ് സെന്ററുകളുടെയും ഗലേറിയ മാളിന്റെയും സാമിപ്യം എന്നിവ കൊണ്ട് സമ്പന്നമാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഹൈന്ദവ കൺവെൻഷന് വേദിയാകാൻ എന്ത് കൊണ്ടും അനുയോജ്യമായ കൺവെൻഷൻ സെന്റർ ആയിരിക്കും റോയൽ സോണസ്റ്റ എന്ന് ഹരി ശിവരാമൻ, ശശിധരൻ നായർ, മധു പിള്ള എന്നിവർ അഭിപ്രായപ്പെട്ടു. Â
താമസത്തിനും ഭക്ഷണത്തിനും മികച്ച സൗകര്യങ്ങൾ, ആത്മീയ നിർവൃതി പകരുന്ന സത് സംഗങ്ങൾ, കലാമൂല്യമേറിയ വിനോദ പരിപാടികൾ, ജീവിതത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുടെ സാന്നിധ്യം തുടങ്ങി ഒരു പാട് പ്രത്യേകതകൾ നിറഞ്ഞ വിശ്വ ഹിന്ദു സമ്മേളനത്തിലേക്കു റജിസ്ട്രേഷൻ എത്രയും വേഗം പൂർത്തിയാക്കുമെന്നും അവർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: