തിരുവനന്തപുരം: ശമ്പളമില്ലാത്തതിനെച്ചൊല്ലി കെഎസ്ആര്‍ടിയില്‍ ജീവനക്കാര്‍ പ്രതിഷേധവും Â പരാതിയും ഉയര്‍ത്തുന്നതിനിടെ സിഎംഡി ബിജു പ്രഭാകര്‍ വിദേശ പര്യടനത്തിനായി യാത്ര തിരിച്ചു. പത്തൊന്‍പതിനേ അദ്ദേഹം തിരിച്ചെത്തൂ. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ വിഹിതം കൊടുത്തെങ്കിലും ബാക്കി തുക കണ്ടെത്തുന്നതു സംബന്ധിച്ച് കോര്പ്പറേഷന് തീരുമാനത്തിലെത്തിയില്ല.
ധനവകുപ്പ് പരിഹാരം കാണണമെന്നാണ് മാനേജ്മെന്റിലെ ഒരു വിഭാഗം പറയുന്നത്. സര്‍ക്കാര്‍ സഹായമായി കിട്ടിയ മുപ്പതു കോടിക്കു പുറമേ നാല്പത്തഞ്ചു കോടി ഓവര്‍ ഡ്രാഫ്റ്റെടുത്താണ് ഏപ്രിലിലെ ശമ്പളം വിതരണം ചെയ്തത്. ഈ മാസം ഓവര്‍ ഡ്രാഫ്റ്റെടുക്കാന്‍ സാധിക്കില്ല. മുമ്പ് സഹകരണ സംഘങ്ങളില്‍ നിന്ന് പണം വായ്പയായി നല്‍കിയിരുന്നെങ്കിലും സഹകരണ ഓഡിറ്റ് വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഇനി സഹകരണ ബാങ്കില്‍ നിന്നു വായ്പ ലഭിക്കില്ല. 3000 കോടി രൂപയുടെ എസ്ബിഐ കണ്‍സോര്‍ഷ്യം വായ്പ നിലനില്‍ക്കുന്നതിനാല്‍ മറ്റു വായ്പകള്‍ സ്വീകരിക്കാനും സാധിക്കില്ല.
ശമ്പളക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞെന്നാണ് മന്ത്രിയുടെ നിലപാട്. സമരം ചെയ്താല്‍ ബദല്‍ സംവിധാനത്തെ സംബന്ധിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: