തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ ദിവസം Â ദുബായ്
 ഭരണാധികാരി പുറത്തുവിട്ട ചിത്രം പങ്കുവെച്ചതിന് ഇടതുപക്ഷ സഹയാത്രികയും അധ്യാപികയുമായ ദീപ നിശാന്തിനെതിരെ ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം. ദീപ നിശാന്ത് ഫേസ്ബുക്കിലാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനിന്റെ കുടുംബചിത്രം പോസ്റ്റ് ചെയ്തത്.
 രാജകുടുംബത്തിലെ ഇളംതലമുറക്കാരായ 23 പേര്‍ക്കൊപ്പം ശൈഖ് മുഹമ്മദ് ഇരിക്കുന്നതാണ് ചിത്രത്തില്‍. ‘ഫാമിലി’ എന്ന ഹാഷ്ടാഗില്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു. പെരുന്നാള്‍ ആഘോഷ അവസരത്തിന് അനുസരിച്ചാണ് ചിത്രത്തില്‍ എല്ലാവരുടെയും വേഷം. Â
”ദാ!നിറച്ചും പെണ്‍കുട്ടികള്‍….!? ‘ദൊക്കെ ഫോട്ടത്തില് വരൂലേ..?’ ന്ന ബോധമൊന്നുമില്ലാന്ന് തോന്നുന്നു ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദിന്.. ‘സമസ്താ’പരാധം പൊറുക്കപ്പെടട്ടെ!” എന്ന പോസ്റ്റിന്റെ താഴെയാണ് ചിത്രം ദീപ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്നാണ് ഇസ്ലാമിസ്റ്റുകളുടെ വാദം. തുടര്‍ന്ന് രൂക്ഷമായ സൈബര്‍ ആക്രമണമാണ് അവര്‍ അധ്യാപികക്കെതിരെ നടത്തിയത്. ഇതോടെ ദീപാ നിശാന്ത് കമന്റ് ബോക്‌സ് പൂട്ടുകയും ചെയ്തിട്ടുണ്ട്.
 ”ദുബായ് ശൈഖ് അല്ല മുസ്ലിങ്ങളുടെ ഇമാം എന്നാരെങ്കിലും ഈ അന്തത്തിന് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക”, വിദ്യാഭ്യാസം ഉണ്ടായിട്ടും ഇസ്ലാം എന്നാല്‍ അറേബ്യന്‍ രാജ്യങ്ങളാണ് എന്ന് കരുതുന്ന നിങ്ങളോട് ഒക്കേ എന്ത് പറയാനെന്നും ചില ഇസ്ലാമിസ്റ്റുകള്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്. മോശമായ കമന്റുകള്‍ ദീപ തന്നെ പോസ്റ്റില്‍ നിന്നും നീക്കിയിട്ടുണ്ട്. Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: