കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ ആഭ്യന്തര കലാപം. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് വകവെയ്ക്കാതെ ആയിരക്കണക്കിന് ആളുകളാണ് ഇന്ന് തെരുവില്‍ ഇറങ്ങിയത്. അതിനിടെ Â ശ്രീലങ്കയിലെ ഭരണകക്ഷിയില്‍ നിന്നുള്ള ഒരു നിയമസഭാംഗം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ വെടിവെച്ചതിന് പിന്നാലെ ജീവനൊടുക്കി. നിട്ടംബുവ പട്ടണത്തില്‍ വെച്ച് അമരകീര്‍ത്തി അത്കോരള വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. എംപി സംഭവസ്ഥലത്ത് നിന്ന് ഓടി അടുത്തുള്ള കെട്ടിടത്തില്‍ അഭയം പ്രാപിച്ചു. പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ കെട്ടിടം വളഞ്ഞു. തുടര്‍ന്ന് എംപി സ്വയം വെടി വെച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. Â
ഏപ്രില്‍ 9 മുതല്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് ക്യാമ്പ് ചെയ്ത സര്‍ക്കാര്‍ വിരുദ്ധ പ്രകടനക്കാരുടെ കൂടാരങ്ങളും പ്ലക്കാര്‍ഡുകളും രാജപക്സെ വിശ്വസ്തര്‍ നേരത്തെ നശിപ്പിച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെ Â ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവെച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് രാജി. സമരക്കാര്‍ക്ക് നേരെ മഹീന്ദ രജപക്സെ അനുകൂലികള്‍ നടത്തിയ ആക്രമണത്തെ പ്രസിഡന്റ് ഗോതബയ രജപകസെ അപലപിച്ചിരുന്നു.
Â
മഹീന്ദ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കന്‍ പാര്‍ലമെന്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തിന് നേരെയാണ് സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം അവിച്ചുവിട്ടത്. തടികളും വാളുകളുമായി പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമികള്‍ ഇരച്ചുകയറുകയായിരുന്നു. സംഘര്‍ഷത്തില്‍ 40ല്‍ അധികംപേര്‍ക്ക് പരിക്കേറ്റു. സമരപ്പന്തലില്‍ പട്ടാളത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്കു നേരെയും ആക്രമണം ഉണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് കൊളംബോയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: