കൊച്ചി: ഇസ്ലാം സമുദായത്തില്‍ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ആറാം വയസ്സുമുതല്‍ താന്‍ അനുഭവിക്കേണ്ടി വന്ന ഇരുണ്ട അസ്വാതന്ത്ര്യത്തിന്റെ ലോകത്തെക്കുറിച്ച് ഏറ്റുപറയുന്ന ഫെമിനിച്ചി പാത്തു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐഷയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ച ചെയ്യപ്പെടുന്നു. കുറിപ്പ് വിവാദമായതോടെ മതത്തിനുള്ളില്‍ നിന്നുള്ള ഒട്ടേറെപ്പേരുടെ പരാതി മൂലം ഫേസ് ബുക്ക് തന്നെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ് പാലിക്കാത്തതിനാല്‍ ഈ പോസ്റ്റ് പിന്‍വലിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയതായി തിങ്കളാഴ്ച മറ്റൊരു പോസ്റ്റിലൂടെ ഐഷ അറിയിച്ചിട്ടുണ്ട്.
പുസ്തകം പെണ്കുട്ടികള്ക്കുള്ളതല്ലെന്നു പറയുന്ന മതത്തില്‍ ഓരോഘട്ടത്തിലും പെണ്‍കുട്ടി എന്ന നിലയില്‍ അനുവിക്കേണ്ടി വന്ന മാനസിക പീഢകള്‍ ഐഷ ഈ പോസ്റ്റില്‍ വിവരിക്കുന്നു. ഒരിയ്ക്കല്‍ തന്നെക്കുറിച്ച് വന്ന ലേഖനത്തോടൊപ്പം പത്രത്തില്‍ തന്റെ ഫോട്ടോ വന്നതും മതപുരോഹിതന്മാര് വലിയ പ്രശ്നമാക്കിയതും ഐഷ തുറന്നു പറയുന്നു.Â
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആൺകുട്ടികളുമായി സംസാരിച്ചപ്പോൾ ആ വീട്ടിലെ കാരണവർ നെഞ്ചത്തേക്ക് നോക്കി തട്ടമിടാൻ പറഞ്ഞതുമുള്‍പ്പെടെ ഒട്ടേറെ അനുഭവങ്ങള്‍ ഈ കുറിപ്പില്‍ അടുക്കിവെച്ചിട്ടുണ്ട് ഐഷ.
ഐഷയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: