ന്യൂദല്‍ഹി: യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് മുഖം നഷ്ടപ്പെട്ട തോല്‍വിക്ക് ശേഷം രണ്ട് മാസത്തിനകമാണ് Â നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിശാക്ലബ്ബില്‍ പോയ രാഹുല്‍ഗാന്ധിയുടെ രീതിയ്ക്കെതിരെ പഴയ കോണ്ഗ്രസുകാര്ക്കിടയില് ശക്തമായ വിമര്‍ശനമുയരുകയാണ്. Â
ഈ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ മുഴുകുകയായിരുന്നു പ്രധാനമന്ത്രി മോദി. ഇതിനിടയില്‍ സുഹൃത്തായ സുമ്നിമ ഉദാസ് എന്ന പഴയ സിഎന്‍എന്‍ ലേഖികയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ നേപ്പാളില്‍ പോയ രാഹുല്‍ ഗാന്ധി ഈ ചടങ്ങുമായി ബന്ധമില്ലാത്ത ഒരിടത്തെ നൈറ്റ് ക്ലബ്ബിലാണ് രാത്രി ചെലവിട്ടത്. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിന് കൊള്ളാത്തവനാണെന്ന് സ്വയം തെളിയിച്ചതായാണ് മുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ പേര് പറയാതെ വിമര്‍ശിക്കു്നത്. Â
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പഞ്ചാബ് കൈവിട്ടുപോയി. ബിജെപിയാകട്ടെ മറ്റ് നാല് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കുകയും ചെയ്തു. പ്രിയങ്ക ഗാന്ധിയെ ഉപയോഗിച്ചുള്ള ഉത്തര്‍പ്രദേശ് പരീക്ഷണവും പാടെ തകര്‍ന്നു. ഈ സ്ഥിതിയില്‍ തകര്‍ന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിന് പകരം നിശാക്ലബ്ബില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധി എന്ത് തരം രാഷ്ട്രീയക്കാരനാണെന്ന ചോദ്യമാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നത്. തോല്‍വിക്ക് കാരണമെന്നോണം അഞ്ചു സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെയും രാജി ആവശ്യപ്പെടുകയാണ് സോണിയാഗാന്ധി ചെയ്തത്. അതേ സമയം ഗാന്ധിമാരില്‍ (പ്രിയങ്കയെയോ, രാഹുലിനെയോ) ഒരാളെയും തൊട്ടില്ല. ഇതിനിടെ പ്രശാന്ത് കിഷോറിനെയും വിമതരായ ജി-23 നേതാക്കളെയും കൊണ്ടുവന്ന് പാര്‍ട്ടിയെ നവീകരിക്കാനുള്ള ശ്രമവും പൊളിഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ തോറ്റാല്‍ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേതെന്ന് മനസ്സിലാക്കിയ ബുദ്ധിമാനായ പ്രശാന്ത് കിഷോര്‍ ഒഴിഞ്ഞുമാറി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുഖമായി ഗാന്ധികുടുംബത്തില്‍ നിന്നും പുറത്തുനിന്ന് ഒരാളെ കൊണ്ടുവരണമെന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളിയതോടെ പ്രശാന്ത് കിഷോര്‍ സ്ഥലം വിട്ടു. Â
മോദിയും അമിത് ഷായും 24-7 തരത്തിലുള്ള രാഷ്ട്രീയക്കാരാണ്. സദാ സമയവും ഉണര്‍ന്നിരിക്കുന്ന രാഷ്ട്രീയക്കാര്‍. നേപ്പാളിലെ സംഭവത്തോടെ പാര്‍ട് ടൈം രാഷ്ട്രീയക്കാരന് എന്ന പേര് രാഹുല്‍ ഗാന്ധിക്ക് മാധ്യമങ്ങള്‍ തന്നെ ചാര്‍ത്തിക്കഴിഞ്ഞു. Â
പക്ഷെ ഇതിന് ഒരു മറുപുറവും ചില മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. അത് രാഹുല്‍ കൂടുതല്‍ അപകടകാരിയായ രാഷ്ട്രീയക്കാരന് ആണെന്നതാണ്. നേരെ ചൊവ്വേ പാര്‍ലമെന്ററി രാഷ്ട്രീയത്തിലൂടെ അധികാരത്തില്‍ വരാന്‍ സാധിക്കില്ലെന്ന് തെളിഞ്ഞതോടെ മറ്റെന്തെങ്കിലും അട്ടിമറി രാഷ്ട്രീയത്തിന് ശ്രമിക്കുകയാണോ എന്ന ഭയാശങ്കകളാണ് ചിലര്‍ ഉയര്‍ത്തുന്നത്. കാരണം കാഠ്മണ്ഡുവിലെ നിശാക്ലബ്ബില്‍ രാഹുലിനോട് ചേര്‍ന്ന് നിന്നിരുന്ന യുവതി നേപ്പാളിലെ ചൈനീസ് അംബാസഡറാണെന്ന് ചില ശ്രുതി പരക്കുന്നുണ്ട്. കോണ്‍ഗ്രസിലെ യുവനേതാവായ രേവന്ത് റെഡ്ഡി അത് പരസ്യമാക്കുകയും ചെയ്തു.Âപ്പാള്‍ സ്വദേശിനിയായ പത്രപ്രവര്‍ത്തക സുമ്നിമ ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ഗാന്ധി എന്തിനാണ് അതിന് ശേഷം കാഠ്മണ്ഡുവിലെ പ്രമുഖ നിശാക്ലബ്ബില്‍ നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹൂ യാന്‍കി എന്ന യുവതിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതില്‍ ദുരൂഹത ഏറുകയാണ്.
മാത്രമല്ല, പത്രപ്രവര്‍ത്തകയായ നേപ്പാളി യുവതി സുമ്നിമ ഉദാസിന്റെ വരന് നിമ മാര്ട്ടിന് ഷേര്‍പ ചൈനയില്‍ ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. ഗുങ്ഷുവില്‍ ഒരു ഫേഷന്‍ ബിസിനസാണ് ഇയാള്‍ നടത്തുന്നത്. ഇയാളുടെ ചൈനാ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാണ്. മാത്രമല്ല, സിഎൻഎന്നില് നിന്നും വിരമിച്ച സുമ്നിമ ഉദാസ് ഇപ്പോള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട് ചില ബിസിനസുകളും നടത്തിവരുന്നു. നേരത്തെ പൗരത്വബില്ലിനെതിരെ പ്രക്ഷോഭത്തില്‍ മോദി സര്‍ക്കാരിനെതിരെ പരസ്യനിലപാടെടുത്ത വ്യക്തിയാണ് സുമ്നിമ ഉദാസ്. സുമ്നിമ ഉദാസ് കോവിഡ് വാക്സിന് പ്രശ്നത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന അരുന്ധതീ റോയിയുടെ ലേഖനം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ജേണലിസ്റ്റാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ രാഹുല്‍ രാഷ്ട്രീയത്തിന് കൊള്ളാത്തവനോ അതോ കൊള്ളരുതാത്ത രാഷ്ട്രീയക്കാരനോ എന്ന ചോദ്യം വീണ്ടും ഉയരുന്നു. Â
Â
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: