കൊച്ചി: ഇനി മുതല്‍ കൊച്ചി മെട്രോയ്ക്ക് കേരള പോലീസിന്റെ സുരക്ഷ ഉണ്ടാകില്ല. നാല് വര്‍ഷം സുരക്ഷ ചുമതല വഹിച്ചുവെങ്കിലും ഇതുവരെ പൊലീസിന് കൊടുക്കാമെന്നേറ്റ തുക കൊച്ചി മെട്രോ നല്‍കാത്തതിനാലാണ് നടപടി. ഇതേത്തുടര്‍ന്ന് Â മെട്രോയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന പൊലീസുകാരെ പിന്‍വലിച്ചു. Â 35 കോടി രൂപയാണ് പൊലീസിന് ലഭിക്കാനുള്ളത്. 80 പൊലീസുകാരെയാണ് മെട്രോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. Â ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരുന്ന സമയത്താണ് പണം വാങ്ങിയുള്ള സുരക്ഷ കരാര്‍ ഉണ്ടാക്കിയത്. ബെഹ്റ തന്നെയാണ് ഇപ്പോള്‍ മെട്രോ റെയില്‍ എംഡി. Â
പൊലീസിന് നല്‍കാനുള്ള പണം മെട്രോയുടെ പക്കലില്ലെന്നാണ് മെട്രോ റെയില്‍ എം.ഡി ലോക്നാഥ് ബെഹ്റ പറയുന്നത്. മെട്രോ ലാഭത്തിലാകുന്ന സമയത്ത് പണം നല്‍കാമെന്ന വിചിത്ര വാദമാണ് ബെഹ്റ മുന്നോട്ടു വയ്ക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കൊച്ചി മെട്രോ ഇപ്പോഴുള്ളത്. പ്രതിദിനം ഒരു കോടി രൂപയാണ് നഷ്ടം. 2017 മുതല്‍ 2021 വരെയുള്ള കണക്കനുസരിച്ച് ഇതുവരെയുള്ള നഷ്ടം 1092 കോടിയാണ്. 7377 കോടി രൂപയാണ് മെട്രോ പദ്ധതി ചെലവ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: