തൃശ്ശൂര്‍: പൂരത്തിന് കുടമാറ്റത്തിനായുള്ള കുടകളില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ പതിപ്പിച്ചതില്‍ മന്ത്രിക്ക് അതൃപ്തി. പാറമേക്കാവ് ദേവസ്വം ഒരുക്കിയ സ്പെഷ്യല്‍ കുടകളില്‍ വീര്‍ സവര്‍ക്കര്‍, ഭഗത്സിങ്, മഹാത്മാഗാന്ധി, സുബാഷ് ചന്ദ്രബോസ്, സുഖ്ദേവ്, ചട്ടമ്പിസ്വാമികള്‍, മന്നത്തു പത്മനാഭന് അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തതാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെയും റവന്യു മന്ത്രി കെ. രാജനെയും ചൊടിപ്പിച്ചത്. Â
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഷെയര്‍ ചെയ്തതോടെ മന്ത്രി ക്ഷേത്ര ഭാരവാഹികളെ വിളിച്ച് അതൃപ്തി അറിയിക്കുകയായിരുന്നു. പൂരത്തിലെ ആകര്‍ഷണീയമായ തെക്കേനടയിലെ കുടമാറ്റത്തില്‍ ഉയര്‍ത്താനുള്ള സ്പെഷ്യല്‍ കുടകളാണ് ദേശീയ ബോധം ഉണര്‍ത്തുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം പൂരദിവസം പാറമേക്കാവിലെത്തിയ സുരേഷ് ഗോപിയുടെ നിര്‍ദേശപ്രകാരമാണ് കുടകളില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തിയത്. Â
ദേവസ്വം ഭാരവാഹികള്‍ ഈ നിര്‍ദ്ദേശം ഏറ്റെടുക്കുകയായിരുന്നു. ചമയപ്രദര്‍ശനത്തില്‍ നിന്ന് ഈ കുടകള്‍ നീക്കാന്‍ ദേവസ്വത്തിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായാണ് ഇത്തരം കുടകള്‍ ശ്രദ്ധേയമായ കുടമാറ്റത്തില്‍ ഉള്‍പ്പെടുത്തിയത്. Â രാവിലെ 10.45ന് പാറമേക്കാവ് അഗ്രശാലയില്‍ നടന്ന ആനച്ചമയ പ്രദര്‍ശനം നടന് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം ഇരുനിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ചമയങ്ങള്‍ നേരിട്ട് കണ്ട് ഇതിന് നേതൃത്വം നല്കിയ ആളുകളെ അഭിനന്ദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. Â ഇന്നും ചമയപ്രദര്‍ശനമുണ്ടാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇന്ന് പ്രദര്‍ശനം കാണാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: