മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഓന്‍സ് ജാബ്യുറിന് കിരീടം. ഫൈനലില്‍ ജെസിക്ക പെഗുലയെ തോല്‍പ്പിച്ചു. മാഡ്രിഡ് ഓപ്പണില്‍ കിരീടം നേടുന്ന ആദ്യ അറബ് താരമാണ് ജാബ്യുര്‍. ടുണീഷ്യന്‍ താരമായ ജാബ്യുര്‍ ഫൈനലില്‍ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് കിരീടം പിടിച്ചത്. സ്കോര്‍: 5-7, 6-0, 2-6.
ടെന്നീസിലേക്കുള്ള അറബ് വനിതകളുടെ വരവിന് കിരീടം കുടചൂടുമെന്ന് മത്സരശേഷം ജാബ്യുര്‍ പ്രതികരിച്ചു. വിജയത്തോടെ കളിമണ്‍ കോര്‍ട്ടിലെ ഏറ്റവും വലിയ പോരാട്ടമായ ഫ്രഞ്ച് ഓപ്പണിലും ജാബ്യുര്‍ കിരീടസാധ്യത നല്കുന്നു. ഫ്രഞ്ച് ഓപ്പണ്‍ നേടിയാല്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ അറബ് താരമാകും ജാബ്യുര്‍. നിലവില്‍ ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരിയായ ജാബ്യുര്‍ ആദ്യ പത്തിലെത്തുന്ന ആദ്യ അറബ് വനിതാ താരമാണ്. പുതിയ റാങ്കിങ്ങില്‍ ജാബ്യുര്‍ ഏഴാം സ്ഥാനത്തേക്ക് ഉയരും.
മത്സരത്തില്‍ കടുത്ത പോരാട്ടമാണ് കിരീടത്തിനായി ജാബ്യുര്‍ നേരിട്ടത്. ആദ്യ സെറ്റ് നേടിയ ജാബ്യുറിന് രണ്ടാം സെറ്റ് നഷ്ടമായത് പൊരുതാന്‍ പോലും കഴിയാതെ. എന്നാല്‍ മികച്ച തിരിച്ചുവരവിലൂടെ മൂന്നാം സെറ്റ് നേടി ജാബ്യുര്‍ കിരീടത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: