ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ Â വിവിധ പ്രദേശങ്ങളില്‍ മത്സ്യ-മാംസ വില്പന കേന്ദ്രങ്ങളില്‍ Â ഗുണനിലവാരം പരിശോധിക്കുന്നതിനോ, ഉപഭോക്ത്യാക്കള്ക്ക് മുന്നറിയിപ്പു നല്‍കുന്നതിനോ ഭക്ഷ്യ സുരക്ഷാ വകുപ്പോ ആരോഗ്യ പ്രവര്‍ത്തകരോ ജാഗ്രത കാണിക്കുന്നില്ലന്നാക്ഷേപമുയരുന്നു. മത്സ്യ മാംസാദികള്‍ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി Â ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടെത്തിയതാണെങ്കിലും വിപണിയില്‍ എത്തിക്കുന്ന മത്സ്യം പിടിച്ചെടുത്തു നശിപ്പിക്കുന്നതിനോ, ജനങ്ങള്‍ വാങ്ങാതിരിക്കുവാന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്കുവാനോ ശ്രമിക്കുന്നതില്ലന്നാണ് ആക്ഷേപം. Â
Â
കഴിഞ്ഞ ദിവസം നൂറനാട് പടനിലം ചന്തയില്‍ നിന്നും മുതുകാട്ടുകര ശ്രീവിഹാറില്‍ രാജീവ് വാങ്ങിയ മത്തി വീട്ടില്‍ കൊണ്ടുവന്ന് Â ഭാര്യ രശ്മി ഇത് പാകപ്പെടുത്താല്‍ വെള്ളത്തില്‍ ഇട്ടപ്പോള്‍ മീനിന്റെ തൊലിപ്പുറം ഇളകി കറുത്ത നിറത്തില്‍ ഏതോ രാസപദാര്‍ത്ഥം വെള്ളത്തില്‍ കലരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. Â
Â
കൂടാതെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവ കുഴിച്ചുമൂടി. നിരവധി വീട്ടമ്മമാര്‍ക്ക് ഇത്തരത്തില്‍ അനുഭവമുണ്ടായതായി പറയുന്നു. വാങ്ങുന്ന മത്സ്യത്തിന്റ ഗുണനിലവാരം മനസിലാക്കുവാന്‍ ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്നതിനോ, നല്ലത് ലഭ്യമാക്കുന്നതിനോ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന ശക്തമാക്കണമെന്നാണ് Â നാട്ടുകാരുടെ ആവശ്യം. Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: