തൃശൂര്‍: തീവണ്ടിയില്‍ തൃശൂര്‍ പൂരപ്രേമികളെ മാടിവിളിച്ച് റെയില്‍വേ. ഇക്കുറി തൃശൂര്‍ പൂരം കാണാന്‍ നിറയെ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരുക്കിയിട്ടുണ്ട്. Â പൂങ്കുന്നത്ത് മിക്ക വണ്ടികള്‍ക്കും പ്രത്യേകം സ്റ്റോപ്പുകളും ഉണ്ട്. Â
എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി, കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി, മംഗലാപുരം-നഗാര്കോവില് പരശുറാം എന്നി തീവണ്ടികള്‍ക്ക് പൂരദിവസമായ ഏപ്രില്‍ 10 ചൊവ്വാഴ്ചയും പകല്‍പ്പൂര ദിവസമായ ബുധനാഴ്ചയും പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുദവിച്ചിട്ടുണ്ട്. Â
തൃശൂരും പൂങ്കുന്നത്തും റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ പൂരംപ്രമാണിച്ച് പ്രവര്‍ത്തിക്കും. ലൈറ്റുകള്‍ കൂടുതലായി സജ്ജീകരിച്ചിട്ടുണ്ട്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ദിവാന്‍ജി മൂലയില്‍ നിന്നും കൂടുതല്‍ ലൈറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. വഴികാട്ടാനുള്ള ദിശാസൂചികളും ഉണ്ട്. കുടിവെള്ളത്തിനും അധികസൗകര്യം ഒരുക്കിയിട്ടുണ്ട്.Â
പൂരം കണ്ട് മടങ്ങുന്നവര്‍ക്ക് തൃശൂരിലെ ബുക്കിംഗ് ഓഫീസില്‍ അഞ്ച് കൗണ്ടറുകള്‍ ഉണ്ടായിരിക്കും. റിസര്‍വേഷന്‍ കേന്ദ്രത്തില്‍ മൂന്ന് കൗണ്ടറുകളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: