ന്യൂദല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യക്കിനി നിര്ണ്ണായകമുന്നേറ്റത്തിന്റെ ദിനങ്ങള്‍. വരും ദിവസങ്ങളില്‍ ഇന്ത്യ സ്വന്തമായി രൂപകല്പന ചെയ്ത് നിര്‍മിച്ച നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും പരീക്ഷിക്കും. വ്യോമ വ്യോമമിസൈല്‍, ആന്റി റേഡിയേഷന് മിസൈല്‍, ദീര്‍ഘ ദൂര ഗ്ലൈഡ് ബോംബുകള്‍ എന്നിവയാണ് പരീക്ഷിക്കുന്നത്.
Â
നൂറ് കിലോമീറ്റര്‍ റേഞ്ചുള്ള അസ്ത്ര ഒന്ന്, 160 കിലോമീറ്റര്‍ റേഞ്ചുള്ള അസ്ത്ര രണ്ട്, ദൃഷ്ടിയില് പെടാത്ത വ്യാമ വ്യോമ മിസൈല്‍, 150 കിലോമീറ്റര്‍ റേഞ്ചുള്ള ആന്റി റേഡിയേഷന് മിസൈല്‍ ‘രുദ്രം ഒന്ന്’ എന്നിവയാണ് പരീക്ഷിക്കുന്നത്. സുഖോയ് വിമാനത്തില്‍ നിന്നാണ് അസ്ത്ര രണ്ട് പരീക്ഷിക്കുക. അസ്ത്ര ഒന്നിന്റെ ഉത്പാദനവും തുടങ്ങിയിട്ടുണ്ട്. 250 അസ്ത്ര ഒന്നിനാണ് വ്യോമസേന ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ശബ്ദത്തിന്റെ നാലിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഇവയും സുഖോയ് വിമാനത്തില്‍ നിന്ന് തൊടുത്തുവിടാം. ഇവ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച, ലോകത്തേറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസില്‍ ഘടിപ്പിക്കാനുള്ള നടപടികളും നടന്നുവരികയാണ്. 350 കിലോമീറ്റര്‍ ദൂര പരിധിയുള്ള അസ്ത്ര മൂന്നും വൈകാതെ പരീക്ഷിക്കും.
Â
രാത്രിയിലും പകലും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന അസ്ത്ര പരമ്പര മിസൈലുകള്‍ക്ക് സൂപ്പര്‍ സോണിക് യുദ്ധവിമാനങ്ങള്‍ വരെ തകര്‍ക്കാന്‍ കഴിയും. ഇവ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ റഷ്യന്‍, ഫ്രഞ്ച്, ഇസ്രായേലി മിസൈലുകള്‍ ക്രമേണ ഉപേക്ഷിക്കും.
Â
ഡിആര്‍ഡിഒ 350 കിലോമീറ്റര്‍ റേഞ്ചുള്ള രുദ്രം രണ്ട്. 550 കിലോമീറ്റര്‍ റേഞ്ചുള്ള രുദ്രം മൂന്ന് എന്നിവയും വികസിപ്പിച്ചുവരികയാണ്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുന്നവയാണ് രുദ്രം പരമ്പരയില്‍ പെട്ട മിസൈലുകള്‍. 125 കിലോയുളള ഗ്ലൈഡ് ബോംബുകളാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ളത്. ഒരു സുഖോയ് വിമാനത്തിന് ഇത്തരം 32 ബോംബുകള്‍ വഹിക്കാം. 80 കിലോ റഞ്ചേും 1000 കിലോ ഭാരവുമുള്ള ഗ്ലൈഡ് ബോംബും ഡിആര്‍ഡിഒ വികസിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: