ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശിലെ നിയമസഭാ ഗേറ്റിലും മതിലിലും ഖലിസ്ഥാന്‍ പതാക സ്ഥാപിക്കുകയും ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. ഞായറാഴ്ചയാണ് ധരംശാലയിലെ നിയമസഭാ ഗേറ്റില്‍ ഖലിസ്ഥാന്‍ പതാക പ്രത്യക്ഷപ്പെട്ടത്.
ഇന്ന് പുലര്‍ച്ചയോ അല്ലെങ്കില്‍ അര്‍ദ്ധരാത്രിയിലോ ആണ് അജ്ഞാതര്‍ പതാക ഗേറ്റില്‍ സ്ഥാപിച്ചതെന്ന് കന്‍ഗ്ര എസ് പി കുശാല്‍ ശര്‍മ്മ പറഞ്ഞു. വിധാന്‍ സഭയുടെ ഗേറ്റില്‍നിന്ന് ഖലിസ്ഥാന്‍ പതാകകള്‍ പോലീസ് നീക്കം ചെയ്തിട്ടുണ്ട്. പഞ്ചാബില്‍നിന്നുള്ള ചില വിനോദസഞ്ചാരികളാണ് ഇതു ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്ന് എസ്പി വ്യക്തമാക്കി.
Â
ഇത് ഭീരുത്വകരമായ സംഭവമാണെന്നും, എത്രയും വേഗം ഇതിനെക്കുറിച്ച് അന്വേശിക്കുമെന്നും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ Â വ്യക്തമാക്കി. സംഭവത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ‘നിയമസഭയ്ക്കു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഹിമാചലിലെ ജനങ്ങള്‍ സമചിത്തതയോടെ പെരുമാറണമെന്ന് അഭ്യര്‍ഥിക്കുന്നു. അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനം നമ്മള് ഉടന്‍തന്നെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: