ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പ്രമോദ് മാധ്വരാജ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മ എന്നിവരുടെ സാന്നിധ്യത്തില്‍ അദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. ഉഡുപ്പി ജില്ലയിലും മത്സ്യതൊഴിലാളികള്‍ക്കിടയിലും വന്‍ സ്വാധീനമുള്ള നേതാവാണ് പ്രമോദ് മാധ്വരാജ്.
മേയ് ഏഴിന് പ്രമോദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു. പി.സിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് അദേഹം രാജിക്കത്ത് നല്കി. കോണ്‍ഗ്രസിലെ രീതികള്‍ തന്നെ രാഷ്ട്രീയമായി ശ്വാസം മുട്ടിക്കുന്നു. താന്‍ നിര്‍ദേശിച്ച പരിഹാര മാര്‍ഗങ്ങള്‍ പാര്‍ട്ടി ചെവിക്കൊള്ളാന്‍ തയാറായില്ലെന്നും രാജിക്കത്തില്‍ പ്രമോദ് ആരോപിച്ചു.
മുന്‍ കര്‍ണാടക മന്ത്രി മനോരമ മധ്വരാജിന്റേയും പ്രമുഖ വ്യവസായി മാല്‍പ്പെ മധ്വരാജിന്റേയും മകനാണ് പ്രമോദ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: