തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ ശമ്പളം പോലുമില്ലാതായതോടെ സിഐടിയു നേതാക്കള്‍ സംഘടനയില്‍ നിന്ന് രാജിവച്ചു തുടങ്ങി. കൂട്ട രാജിഭീഷണികള്‍വരെ ഉയര്‍ന്നിട്ടുണ്ട്. സ്ഥാപനത്തോടും ജീവനക്കാരോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും അവഹേളനത്തിലും ജീവനക്കാര്‍ക്കിടയില്‍ രോഷം പുകയുകയാണ്. Â
സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്, മലപ്പുറം ഡിപ്പോയിലെ കെഎസ്ആര്‍ടിഇഎ യൂണിറ്റ് പ്രസിഡന്റ് സത്യന് അമാരനാണ് സംഘടനയില്‍ നിന്ന് രാജിവച്ചത്. നിരവധി യൂണിറ്റുകളില്‍ കെഎസ്ആര്‍ടിഇഎ നേതാക്കള്‍ രാജിഭീഷണി മുഴക്കി. മന്ത്രിക്കെതിരെയും Â സമരത്തെ അനുകൂലിച്ചും എഐടിയുസിയും രംഗത്ത് വന്നിട്ടുണ്ട്. ജോലി ചെയ്തതിന് ശമ്പളം നല്‍കാത്തതിനാലാണ് സമരം ചെയ്തത്. ഇത്തരത്തില്‍ ആര് സമരം ചെയ്താലും സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി. Â
അതിനിടെ, സ്ഥാപനം സ്വിഫ്റ്റ് കമ്പനിയെ പോലെ സ്വകാര്യവത്കരിക്കുമെന്ന് മന്ത്രി ആന്റണി രാജു ജീവനക്കാരെ ഭീഷണിപ്പെടുത്തി. ശമ്പളം മുട്ടിയതോടെ അന്നത്തിനു പോലും വഴിയില്ലാതായ ജീവനക്കാര്‍ സമരം ചെയ്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഏതുവിധേനയും ശമ്പളം നല്കി ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്നതിനു പകരമാണ് ഭീഷണി.
സൂചനാ പണിമുടക്കിനെ തുടര്‍ന്ന് റദ്ദാക്കിയ ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്യൂട്ടി നോക്കുന്ന ജീവനക്കാരുടെ കണക്ക് അടിയന്തരമായി നല്കാന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം എല്ലാ ഡിപ്പോ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂരയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര ഒരുക്കാന്‍ കഴിയാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ശമ്പളം നല്‍കാത്തതിന് 15 ദിവസത്തിനു മുമ്പ് നോട്ടീസ് നല്കിയ ശേഷമാണ് കഴിഞ്ഞ ദിവസം ജീവനക്കാര്‍ പണിമുടക്കിയത്. കെഎസ്ടി സംഘും ടിഡിഎഫുമായിരുന്നു നോട്ടീസ് നല്‍കിയത്. Â
സിഐടിയു സമരത്തെ പരസ്യമായി അനുകൂലിച്ചില്ലെങ്കിലും യൂണിയനിലുള്ള ജീവനക്കാര്‍ ജോലിക്ക് കയറിയില്ല. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് പകരം സിഐടിയു യൂണിയനിലെ ജീവനക്കാരെ ഉപയോഗിച്ച് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു മാനേജ്മെന്റും മന്ത്രിയും. ഇത് പാളി. Â നേരത്തെ നോട്ടീസ് നല്കിയതിനാല് ദീര്‍ഘദൂര സര്‍വീസുകളുടെ റിസര്‍വേഷന്‍ റദ്ദ് ചെയ്യാമായിരുന്നു. ഡിപ്പോ മേലധികാരികള്‍ എന്തുകൊണ്ട് പകരം സംവിധാനം നടപ്പിലാക്കിയില്ലെന്ന ചോദ്യമാണ് വിജിലന്‍സ് ഉന്നയിച്ചിരിക്കുന്നത്.
സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ക്ക് സര്‍വീസ് തീരുമ്പോള്‍ തന്നെ വേതനം നല്‍കുന്നുണ്ട്. ഇത് കെഎസ്ആര്‍ടിസിയിലും നടപ്പാക്കുമെന്നാണ് മന്ത്രി സൂചന നല്‍കിയത്. സര്‍ക്കാര്‍ സഹായമായി മുപ്പതു കോടി രൂപ നല്‍കിയശേഷം മാനേജ്മെന്റിന് ബാക്കി തുക കണ്ടെത്താനുള്ള സാവകാശം മാത്രമാണ് ജീവനക്കാരോട് തങ്ങള്‍ ചോദിച്ചതെന്നും പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നു ദിവസത്തെ വരുമാന നഷ്ടമുണ്ടായെന്നും മന്ത്രി പറയുന്നു. ഈ ദിവസങ്ങളിലെ ലാഭം കൂടി എടുത്ത് ശമ്പളം നല്‍കാനായിരുന്നു തീരുമാനമെന്നും മന്ത്രി വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: