മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറേയുടെ വസതിയ്‌ക്ക് മുന്‍പില്‍ ഹനുമാന്‍ ഭജന പാടുമെന്ന് പറഞ്ഞതിന് നവ്നീത് കൗര്‍ റാണ എംപിയ്‌ക്കും എംഎല്‍എയായ അവരുടെ ഭര്‍ത്താവ് രവി റാണയ്‌ക്കും എതിരായി ചുമത്തിയ രാജ്യദ്രോഹക്കുറ്റം മുംബൈ സെഷന്‍സ് കോടതി തള്ളിയതോടെ മുഖം നഷ്ടപ്പെട്ട് ശിവസേന. ഇതോടെ നവ്നീത് കൗര്‍ റാണെയ്‌ക്കെതിരെ പഴയൊരു ജാതി സര്‍ട്ടിഫിക്കറ്റ് കേസ് സുപ്രീംകോടതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശിവസേന.
സുപ്രീംകോടതി ഈ കേസ് ജൂലായില്‍ കേള്‍ക്കുമെന്നാണ് ശനിയാഴ്ച വിനിത് ശരണ്‍, മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് അറിയിച്ചിരിക്കുന്നത്. ഇതോടെ രാജ്യദ്രോഹക്കുറ്റത്തില്‍ നിന്നും രക്ഷപ്പെട്ട നവ്നീത് റാണെയെ മറ്റൊരു രീതിയില്‍ ശിക്ഷിക്കാന്‍ തന്നെയാണ് ശിവസേനയുടെ നീക്കം.Â
നവ്നീത് കൗര്‍റാണയ്‌ക്കും ഭര്‍ത്താവ് രവി റാണ എംഎല്‍എയ്‌ക്കെും എതിരെ Â രാജ്യദ്രോഹക്കുറ്റം ചുമത്തിയ മുംബൈ പൊലീസിന്റെ നടപടിക്ക് അടിസ്ഥാനമില്ലെന്നും പ്രത്യേക ജഡ്ജി ആര്‍.എന്‍. രാഹുല്‍ റൊക്കാഡെ വിധിയില്‍ പറഞ്ഞിരുന്നു. ശിവസേനയ്‌ക്ക് വന്‍ തിരിച്ചടിയാണ് ഈ നീക്കം. ആദ്യം വേറെ വകുപ്പുകളില്‍ കേസെടുത്ത മുംബൈ പൊലീസ് പിന്നീട് നവ്നീത് റാണയെയും ഭര്‍ത്താവ് രവി റാണയെയും ജാമ്യം നല്‍കാതെ ദീര്‍ഘകാലം ജയിലില്‍ ഇടാമെന്ന വ്യാമോഹത്താല്‍ 124എ വകുപ്പ് (രാജ്യദ്രോഹക്കുറ്റം) എഴുതി ചേര്‍ക്കുകയായിരുന്നു. ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു. Â
“ഈ രണ്ടു പേരും (നവ്നീത് കൗര്‍ റാണയും ഭര്‍ത്താവും) ആരെയെങ്കിലും ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുകയോ, ഏതെങ്കിലും രീതിയില്‍ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കാര്യങ്ങള്‍ ഇല്ലെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു”- ജഡ്ജി പറയുന്നു. Â
ഇതോടെയാണ് പഴയൊരു ജാതി സര്‍ട്ടിഫിക്കറ്റ് കേസ് നവ്നീത് കൗര്‍ റാണയ്‌ക്കെതിരെ കുത്തിപ്പൊക്കാന്‍ ശിവസേന ശ്രമിക്കുന്നത്. മോചി (ചെരുപ്പുകുത്തി) എന്ന ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സംവരണ സീറ്റില്‍ നവ്നീത് കൗര്‍ റാണ മത്സരിച്ച് ലോക്സഭയിലേക്ക് ജയിച്ചത്. എന്നാല്‍ ബോംബെ ഹൈക്കോടതി ഇതിനെതിരെ വിധി നല്‍കി. ഉടനെ നവ്നീത് കൗര്‍ റാണ സുപ്രീംകോടതിയില്‍ അപ്പില്‍ പോയി. എട്ട് തവണ ഈ കേസ് വിളിച്ചെങ്കിലും വാദം നടന്നിട്ടില്ല. ഇപ്പോള്‍ വീണ്ടും ശിവസേന ഈ കേസ് കുത്തിപ്പൊക്കുകയാണ്. Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: