തിരുവനന്തപുരം: കേരള ഗെയിംസിനോട് അനുബന്ധിച്ച് കേരളത്തിലെ പരമ്പരാഗത വസ്ത്ര ചാരുതയ്ക്ക് പ്രചരണം നല്‍കുന്നതിന് വേണ്ടി കൈത്തറി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോ കനകകുന്നില്‍ നടക്കും . കേരള ഗെയിംസിനോട് അനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന എക്സ്പോയുടെ ഭാഗമായാണ് മെയ് ഏട്ടിന് രാത്രി ഏഴ് മണിക്ക് ഫാഷന്‍ ഷോ സംഘടിപ്പിക്കും.
ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍, ഭിന്നശേഷിക്കാര്‍, വീട്ടമ്മമാര്‍, കുട്ടികള്‍, വയോധികര്‍, ദേശീയ തലത്തില്‍ പ്രശസ്തരായ പ്രൊഫഷണല്‍ മോഡലുകള്‍ എന്നിവരുള്‍പ്പെടെ 250-ലധികം മോഡലുകള്‍ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാംമ്പില്‍ അണി നിരക്കും. സിനിമാ താരം ജയറാമിന്റെ ഭാര്യയും മകളുമായ പാര്‍വ്വതി ജയറാമും, മാളവിക ജയറാമും ഒരു വേദിയില്‍ ആദ്യമായി എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.
കൈത്തറി വസ്ത്രങ്ങള്‍ ധരിച്ചാണ് മോഡലുകള്‍ എല്ലാം റാമ്പില്‍ എത്തുക. കൈത്തറി മേഖലയിലെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റായിരിക്കും ഇതെന്നും, മോഡലിംഗ് സങ്കല്‍പ്പത്തെ തന്നെ മാറ്റിമറിക്കുന്നതാണെന്നും അധ്യായമാണ് ഇത്തരത്തിലെ റാമ്പ് പ്രദര്‍ശനമെന്നും ഷോ ഡയറക്ടര്‍ ശോഭാ വിശ്വനാഥന് Â അറിയിച്ചു. കഴിവുള്ള കായികതാരങ്ങളെ രൂപപ്പെടുത്തുന്നതിനും അവര്‍ക്ക് പരിശീലനങ്ങളും അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫണ്ട് ശേഖരണണവും ഇവന്റിന്റെ പ്രത്യേകതയാണ്.
ലോക പ്രശസ്ത ഡിസൈനര്‍മാരായ സഞ്ജന ജോണ്‍, രാജേഷ് പ്രതാപ് സിംഗ്, സീത പായല്‍, സന്തോഷ് ഉര്‍വ്വശി കൗര്‍ തുടങ്ങിയവരുടെ ഡിസൈനുകളും പ്രദര്‍ശനത്തിന്റ മാറ്റ് കൂട്ടും. ഇതോടൊപ്പം ചാരു ഹരിഹരന്റെലൈവ് മ്യൂസിക്കല്‍ ഫെര്ഫോമണ്സും ഉണ്ടാകും. കൈത്തറി രംഗത്ത പ്രമുഖരെ ആദരിക്കും. ലാലു കൃഷ്ണദാസും, ഫെലിക്സുമാണ് കൊറിയോ ഗ്രാഫി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: