കാബൂള്‍: ബുര്‍ഖാ മോഹികള്‍ക്ക് പിന്തുണയുമായി താലിബാന്. സ്ത്രീകള്‍ക്ക് ശിരസ്സ് മുതല്‍ പാദം വരെ മുഴുവനായ് മൂടുന്ന ബുര്‍ഖ നിര്‍ബന്ധമാക്കി താലിബാന് പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്സാദ ഉത്തരവിറക്കി. കാബൂളില്‍ നടന്ന ചടങ്ങിലാണ് തീരുമാനം എടുത്തത്.
അഫ്ഗാനിസ്ഥാനില്‍ ഇനി മുതല്‍ വീടിന് പുറത്തിറങ്ങുന്ന എല്ലാ സ്ത്രീകളും നിര്‍ബന്ധമായും ശിരസ്സ് മുതല്‍ പാദം വരെ മൂടുന്ന ചഡോര്‍ എന്ന ഇനം ബുര്‍ഖ സ്ത്രീകള്‍ ധരിയ്ക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അത് പരമ്പരാഗതവും അഭിമാനാര്ഹവുമായതിനാലാണ് ഈ ഉത്തരവെന്നും അഖുന്ദ്സാദ പറയുന്നു. 2011 ആഗസ്തില്‍ അധികാരമേറ്റെടുത്ത ശേഷം സ്ത്രീസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഏറ്റവും ഒടുവിലത്തെ താലിബാന് നടപടിയാണിത്. Â
ഭരണമേറ്റെടുത്ത ആദ്യനാളുകളില്‍ തങ്ങള്‍ പുരോഗമനത്തിന്റെ ഭാഗത്താണെന്ന് നടിച്ചിരുന്നെങ്കിലും ക്രമേണ താലിബാന്റെ തനിനിറം പുറത്തുവരികയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കിയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയും താലിബാന് സ്ത്രീസ്വാതന്ത്ര്യത്തിന്റെ ചിറകുകള് ഒന്നൊന്നായി അരിയുകയായിരുന്നു.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: