ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് രമേശ് ചെന്നിത്തല. ചിന്തന്‍ ശിബിരിന്റെ ഭാഗമായി ദല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല തന്റെ നിരീക്ഷണങ്ങള്‍ നേതൃത്വവുമായി പങ്കുവെച്ചത്. ഈ മാസം 13ന് രാജസ്ഥാനിലാണ് ചിന്തന്‍ ശിബിര്‍ നടക്കുക. Â
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണെ എന്നാണ് ചെന്നിത്തലയുടെ പ്രധാന ഉപദേശം. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു മാസം നീണ്ടു നില്ക്കുന്ന ഫണ്ട് ശേഖരണ ക്യാമ്പൈന് വേണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു.
ഡിസിസികള്‍ പുനഃസംഘടിപ്പിക്കണം. ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. പി.സി.സി അംഗങ്ങളുടെ എണ്ണത്തിലും നിയന്ത്രണം വേണം. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണമെന്നും തന്റെ അഭിപ്രായങ്ങളായി ചെന്നിത്തല അവതരിപ്പിച്ചു.
ചെന്നിത്തല, മുകുള്‍ വാസ്നിക, അജയ് മാക്കന്, താരിഖ് അന്‍വര്‍, രണ്‍ദീപ് സിങ് സുര്‍ജെവാല, അധീര്‍ രഞ്ജന്‍ ചൗധരി, നെറ്റ ഡിസൂസ, മീനാക്ഷി നടരാജന് എന്നിവരാണ് കോണ്‍ഗ്രസ് സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: