റാഞ്ചി : സ്വന്തം പേരില്‍ ക്വാറി അനുമതി നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കിയതിന് പിന്നാലെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി വീണ്ടും കുരുക്കില്‍. ഹേമന്ത് സോറന്റെ വിശ്വസ്തയില്‍ നിന്നും 19 കോടിയോളം എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തതാണ് പുതിയ കുരുക്കായിരിക്കുന്നത്.
ഹേമന്ദ് സോറന്റെ വിശ്വസ്തയും ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജാ സിംഗാളിനെതിരായി ഇഡി നടത്തിയ തെരച്ചിലില്‍ 19.3 കോടിയാണ് കണ്ടെത്തിയത്. പൂജാ സിംഗാളിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ വസതിയിലും ഇവരോട് അടുത്ത ബന്ധുക്കളുടേയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇത്രയും തുക എന്‍ഫോഴ്സ്മെന്റിന് കണ്ടെത്താനായത്.
അയല്‍ സംസ്ഥാനങ്ങളായ ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങിളിലും ഒരു പ്രമുഖ ആശുപത്രിയിലും എന്‍ഫോഴ്സ്മെന്റ് തെരച്ചില്‍ നടത്തിയിട്ടുണ്ട്. പൂജയുടെ ഭര്‍ത്താവാണ് ഈ ആശുപത്രിയുടെ ഉടമ. സമീപകാലത്തെ ഇഡിയുടെ വമ്പന്‍ കള്ളപ്പണ വേട്ടയാണിത്. നാലോളം നോട്ടെണ്ണുന്ന മെഷീന് എത്തിച്ചാണ് ഇഡി ഇത്രയും തുക എണ്ണി തിട്ടപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
2008- 2011 കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 18 കോടി വെട്ടിച്ച കേസില്‍ കുന്തീ ജില്ലയിലെ ഒരു ജൂനിയര്‍ എഞ്ചിനീയറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് ജില്ലാ കളക്ടറായിരുന്ന പൂജാ സിംഗാളിനും പങ്ക് കൊടുത്തെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. ആ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്നാണ് എന്‍ഫോഴ്സ്മെന്റ് വിശദീകരണം നല്‍കിയിരിക്കുന്നത്. അതേസമയം ബിജെപി കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നതാണ് ഇതെന്നാണ് ഹേമന്ത് സോറന് പ്രതികരിച്ചത്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: