തൃശ്ശൂര്‍: Â മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കാത്ത് രോഗി 15 ദിവസമായി വരാന്തയില്‍. പുതുക്കോട് സര്‍വജന സ്‌കൂളിനു സമീപം താമസിക്കുന്ന വി.ചന്ദ്രശേഖരനാണ് (64) ആശുപത്രി വരാന്തയില്‍ അധികൃതരുടെ അനാസ്ഥയില്‍ മനംനൊന്ത് കഴിയുന്നത്. Â
കഴിഞ്ഞ ഒക്ടോബറിലാണു ചന്ദ്രശേഖരന്‍ വീണ് ഇടതുകൈ ഒടിഞ്ഞത്. ആദ്യം പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തോളെല്ലിന് പൊട്ടല്‍ കണ്ടതോടെ വിദഗ്ധ ചികിത്സയ്‌ക്കായി രണ്ടാഴ്ച മുന്‍പ് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി 5 മണിക്കൂറിനു ശേഷം, സര്‍ജറിക്കായി വാങ്ങിയ കമ്പി നിലവാരമില്ലെന്നും ഡോക്ടര്‍ നിര്‍ദേശിച്ച സ്ഥലത്തുനിന്നു തന്നെ വാങ്ങണമെന്നും പറഞ്ഞാണ് ശസ്ത്രക്രിയ മാറ്റിയത്. Â
ആശുപത്രിയിലെ ന്യായവില ഷോപ്പില്‍നിന്നാണ് കമ്പി വാങ്ങിയിരുന്നത്. ഈ കമ്പി പറ്റില്ലെന്നു പറഞ്ഞ് മറ്റൊരിടത്തുനിന്നു വാങ്ങണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെന്നും അതിനു വഴിയില്ലെന്നും കാണിച്ച് ചന്ദ്രശേഖരന്‍ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഇന്നലെ എല്ലുരോഗ വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി വിഷയം ചര്‍ച്ചചെയ്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും ഒന്നും നടന്നില്ല. ഇപ്പോഴും രോഗി കൊതുകുകടി കൊണ്ട് ഫാന്‍ പോലുമില്ലാത്ത വരാന്തയില്‍ കിടക്കുകയാണ്. Â
ഡോക്ടര്‍ നിര്‍ദേശിച്ച കമ്പനിയുടെ മെറ്റീരിയല്‍ വാങ്ങാത്തതിനെത്തുടര്‍ന്നാണ് നിശ്ചയിച്ച ശസ്ത്രക്രിയ മുടങ്ങിയതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസികെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് വേലായുധന്‍ ആരോഗ്യമന്ത്രിക്കു പരാതി നല്‍കി.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: