മലപ്പുറം: കെഎസ്ആര്‍ടിയിലെ കെഎസ്ആര്‍ടിയിലെ തൊഴിലാളികളി പ്രതിഷേധം, ഭരണകക്ഷി സംഘടനയായ സിഐടിയുവിലേയ്ക്കും പടരുന്നു. തൊളിലാളികള്‍ക്ക് പറഞ്ഞ സമയത്ത് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിഇഎ (സിഐടിയു) മലപ്പുറം യൂണിറ്റ് പ്രസിഡന്റ് സത്യന് അമാരന്‍ രാജിവെച്ചു. മന്ത്രിയും മാനേജുമെന്റും നല്കിയ വാക്ക് പാലിക്കുന്നില്ലായെന്നും രാജിക്കത്തില്‍ സത്യന് ആരോപിക്കുന്നു.
കെഎസ്ആര്‍ടിഇഎ ജില്ലാ ഭാരവാഹികൂടിയാണ് രാജിവെച്ച സത്യന്. സൂചനാ പണിമുടക്കിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിയും മാനേജ്മെന്റും അഞ്ചാം തീയതിയ്ക്ക് മുന്നേ ശമ്പളം നല്‍കുമെന്ന് ഉറപ്പുനല്‍കിയത്. ആ വാക്ക് വിശ്വസിച്ച് താനും തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. തന്റെ വാക്ക് പാലിക്കാന്‍ സാധിക്കാത്തതിനാല്‍ സംഘടനയിലെ ചുമതലകള്‍ രാജിവെക്കുകയാണെന്നും അസോസിയേഷന് ജില്ലാ സെക്രട്ടറിക്ക് നല്കിയ രാജിക്കത്തില്‍ സത്യന് വ്യക്തമാക്കി.
ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കില്‍ നിന്നും സിഐടിയു യൂണിയന് മാറിനിന്നെങ്കിലും സംഘടനയിലെ തൊഴിലാളികള്‍ ജോലിക്ക് ഹാജരാകാതെ പ്രതിഷേധിച്ചു. വളരെ ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി നടത്തിയത്.
മാസം 170 കോടിക്കു മുകളില്‍ വരുമാനം തൊഴിലാളികള്‍ കൊണ്ടുവന്നിട്ടും ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ സര്‍ക്കാര്‍ അപഹസിക്കുകയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ആരോപിച്ചു. എത്ര കോടികള്‍ വരുമാനം കൊണ്ടുവന്നാലും എല്ലാ ധൂര്‍ത്തിനും പണം ചെലവഴിച്ച ശേഷം മാത്രമേ ശമ്പളം നല്‍കൂ എന്ന നയം പ്രതിഷേധാര്‍ഹമാണ്. 30 ദിവസം പണിയെടുത്ത തൊഴിലാളിക്ക്, അവര്‍ കൊണ്ടുവരുന്ന വരുമാനത്തില്‍ നിന്ന് ശമ്പളം നല്കാന് ആദ്യ പരിഗണന നല്‍കണമെന്നും എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: