ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും ജൂണ്‍ 9ന് വിവാഹിതരാകും. തിരുപ്പതിയില്‍ വെച്ചാണ് വിവാഹം.തമിഴ്മാധ്യമങ്ങള്‍ വിവാഹവാര്‍ത്ത പുറത്ത് വിട്ടത്.സുഹൃത്തുക്കള്‍ക്കായി റിസപ്ക്ഷന് മാലിദ്വീപില്‍ നടത്തും. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയമാണ് വിവാഹത്തില്‍ എത്തുന്നത്. നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് പ്രണയം ആരംഭിച്ചത്. പിന്നീട് ഏഴ് പ്രണയ വര്‍ഷങ്ങള്‍.
ÂÂ
തിരുവല്ല സ്വദേശിനിയായ ഡയാന മറിയം കുര്യന് എന്ന നയന്‍താര, 2003ല്‍ സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മലയാളം, തമിഴ്,തെലുങ്ക് ഭാഷകളില്‍ ധാരാളം ചിത്രങ്ങളുമായി ലേഡി സൂപ്പര്‍ സ്റ്റാറായി നിറഞ്ഞുനില്‍ക്കുകയാണ്. വിഘ്നേഷ് ശിവന് 2008ല്‍ ചിമ്പുവുമായി ചേര്‍ന്ന് ‘പോടാപോടി’ എന്ന ചിത്രം ചെയ്തെങ്കിലും നാല് വര്‍ഷത്തിന് ശേഷമാണ് ചിത്രം പുറത്ത് വന്നത്.പിന്നീട് സിനിമാഗാനങ്ങള്‍ എഴുതി.ഷോര്‍ട്ട് ഫിലിം ചെയ്തു. Â
2015ല്‍ വിജയ് സേതുപതിയും-നയന്‍താരയും ഒന്നിച്ച നാനും റൗഡിതാന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. അവസാനമായി വിഘ്നേഷ് ശിവനും നയന്‍താരയും ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച കാത്തുവാക്കുല രണ്ടു കാതല്‍ ആണ് അവസാനമായി ഇറങ്ങിയ ചിത്രം.ചിത്രത്തില്‍ വിജയ്സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.വിഘ്നേഷ് ശിവായിരുന്നു സംവിധാനം
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: