ന്യൂദല്‍ഹി: ഇന്ത്യയുടെ ബാങ്കിങ് മേഖല പുതുയുഗത്തിലേക്കു കടക്കുന്നു. പൂര്‍ണമായും കടലാസുരഹിത ബാങ്കിങ് സംവിധാനമാണിത്. മുഴുവന്‍ പൗരന്മാര്ക്കും അതിവേഗത്തിലും തടസ്സരഹിതവുമായി ബാങ്കിങ് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിന്റെ മുന്നോടിയായി ഈ സ്വാതന്ത്ര്യദിനത്തില്‍, രാജ്യത്തെ 75 ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കുകള്‍ തുറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണിത്.
എഴുപത്തഞ്ചു ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളും (ഡിബിയു) പൂര്‍ണമായും കടലാസുരഹിതമായിരിക്കും. മാത്രമല്ല, ഇടപാടുകാരെ ഡിജിറ്റല്‍ ബാങ്കിങ് പഠിപ്പിച്ചു കൊടുക്കുന്ന കേന്ദ്രങ്ങളായും ഇവ വര്‍ത്തിക്കും. 75 ജില്ലകളും നിശ്ചയിച്ചു. ഏതൊക്കെ ബാങ്കുകളാണ് ഡിജിറ്റല്‍ യൂണിറ്റുകള്‍ തുറക്കുന്നതെന്നും തീരുമാനിച്ചു. ലക്ഷദ്വീപില്‍ അടക്കം ഡിജിറ്റല്‍ ബാങ്ക് തുടങ്ങുന്നുണ്ട്. Â
മുഴുവന്‍ പൊതുമേഖലാ ബാങ്കുകളും 10 സ്വകാര്യ ബാങ്കുകളുമാണ് ഇതില്‍ പങ്കാളികളാകുന്നത്. ബജറ്റിലെ പ്രഖ്യാപനമാണിത്. പൈലറ്റ് പദ്ധതി ആര്‍ബിഐയുടെ നിരീക്ഷണത്തിലാകും നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: