ചെന്നൈ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ) ഇന്ത്യയ്‌ക്ക് ഭീഷണിയാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. സ്വന്തം പ്രവര്‍ത്തനങ്ങള്‍ ഒളിപ്പിച്ചുവെയ്‌ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് 16ന് മുന്നണികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഭീകരവാദവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ ആര്‍.എന്‍. രവി. പോപ്പുലര്‍ ഫ്രണ്ടിന് പല തരം മുഖംമൂടികളുണ്ടെന്നും ഇതില്‍ പുനരധിവാസ സംഘടന മുതല്‍ മനുഷ്യാവകാശപ്രവര്‍ത്തിനുള്ള ഗ്രൂപ്പുകളും രാഷ്‌ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടെ അവര്‍ മറയാക്കുന്നു.- അദ്ദേഹം പറഞ്ഞു.
തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ പ്രസംഗം കേള്‍ക്കാം:
എന്തൊക്കെയായാലും ഇവരുടെ ലക്ഷ്യം ഒന്നാണ്- ഉള്ളില്‍ നിന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്തുക. അഫ്ഗാനിസ്ഥാനിലേക്കും ഇറാനിലേക്കും സിറിയയിലേക്കും പോയ എല്ലാ പോരാളികളും പോപ്പുലര്‍ ഫ്രണ്ടുകാരാണ്. – അദ്ദേഹം പറഞ്ഞു.
ചില രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇപ്പോളും ഇത്തരമൊരു ഗ്രൂപ്പിനെ സ്വന്തം രാഷ്‌ട്രീയ താല്‍പര്യത്തിനായി കൂട്ടുപിടിക്കുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ല. നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭീഷണിയാണിത്.- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നേരിടാന്‍ രാജ്യം സുശക്തമാണ്. സര്‍ക്കാരിനെ അവരുടെ പ്രധാന ലക്ഷ്യത്തില്‍ നിന്നും ശ്രദ്ധതിരിപ്പിക്കാന്‍ കഴിയും എന്ന് പോപ്പുലര്‍ ഫ്രണ്ട് ധരിയ്‌ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. അവര്‍ നിരാശപ്പെടും. ഇന്ത്യന്‍ സേന, ഇന്ത്യന്‍ സുരക്ഷാ ശക്തികള്‍ എന്നിവര്‍ക്ക് ഇതെല്ലാം നേരിടാനാകും.- അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: