തിരുവനന്തപുരം: ബാലസാഹിതീ പ്രകാശന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്കാരം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കും.
കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനമായ മെയ് 10ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം കൈതമുക്ക് അനന്തപുരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കവി വി മധുസൂദനന് നായര്‍, സാഹിത്യകാരന് ജോര്‍ജ്ജ് ഓണക്കൂര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര് പ്രസന്നകുമാര്‍, ബാലസാഹിതി പ്രകാശന് ചെയര്മാന് എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍ ,യു പ്രഭാകരന്, പി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ബാലഗോകുലത്തിന്റെ പ്രഥമ രക്ഷാധികാരിയും മാതൃഭാഷ ഉപാസകനുമായ കുഞ്ഞുണ്ണി മാഷിന്റെ സ്മരണാര്‍ത്ഥം Â ഏര്‍പ്പെടുത്തിയതാണ് പുരസ്ക്കാരം. സുമംഗല, സിപ്പി പള്ളിപ്പുറം, പട്ടയില്‍ പ്രഭാകരന്, സുകുമാരന്‍ പെരിയച്ചൂര്‍, ബാലന് പൂതേരി, രാജു നാരായണ സ്വാമി , പി ഐ ശങ്കരനാരായണന്, ബി സന്ധ്യ, ഡോ, വേണു തോന്നയ്ക്കല്‍, പി കെ ഗോപി, ഡോ . കൂമുളളി ശിവരാമന്, പി ആര് നാഥന്, ബീനാ ഗോവിന്ദ്്, ശ്രീധരനുണ്ണി, ഡോ . ഗോപി പുതുക്കോട് എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ പുരസ്ക്കാരം
കുട്ടികളുടെ മികച്ച മോട്ടിവേറ്റര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഭയവും ആശ്രയവുമായി നില്ക്കുന്ന ശ്രേഷ്ഠ കലാകാരന് എന്നീ നിലയിലാണ് മുതുകാടിന് പുരസ്കാരം നല്‍കുന്നത്. 25000 രൂപയും ശില്പവും പ്രശംസ പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. Â സി. രാധാകൃഷ്ണന്, എന്‍ ഹരീന്ദ്രന്‍, പ്രൊഫ. സി എന്‍ പുരുഷോത്തമന്, വേണു വാരിയത് എന്നിവരടങ്ങുന്ന സമിതിയാണ് Â പുരസ്കാര നിര്‍ണയം നടത്തിയത്.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: