തൃശ്ശൂര്‍: പൂരത്തോടനുബന്ധിച്ച് നഗരത്തില്‍ എട്ട് സ്ഥലത്ത് സേവാഭാരതിയുടെ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴ് കേന്ദ്രങ്ങളില്‍ ഔഷധ കുടിവെള്ള വിതരണവും തെക്കെ ഗോപുരനടയില്‍ പ്രഥമ ശുശ്രൂഷ കേന്ദ്രവും പ്രവര്‍ത്തിക്കും.
പ്രദക്ഷിണ വഴിയില്‍ 10 സ്ഥലത്ത് Â ആംബുലന്‍സ് സൗകര്യം ഒരുക്കും. 500 സേവാപ്രവര്‍ത്തകര്‍ രംഗത്തുണ്ടാകും. ഇതില്‍ Â 50 വനിതാ പ്രവര്‍ത്തകരും ഉള്‍പ്പെടും. പഴയ നടക്കാവ് ലക്ഷ്മി കല്യാണ മണ്ഡപത്തില്‍ പൂരക്കഞ്ഞിയും പുഴുക്കും ഉച്ചയ്ക്കും വൈകുന്നേരവും വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സേവാഭാരതി ജില്ലാ പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ.പി. വിവേകാനന്ദന്, സംസ്ഥാന സെക്രട്ടറി കെ. സുരേഷ്കുമാര്‍, Â ജനറല്‍ കണ്‍വീനര്‍ പി.എസ് രഘുനാഥ് എന്നിവര്‍ പങ്കെടുത്തു.
പൂരം സുരക്ഷയ്ക്കായി 4000 പോലീസുകാരെ നിയോഗിച്ചിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യയും അറിയിച്ചു. പോലീസ് കണ്ട്രോള് റൂമും സിസിടിവി സംവിധാനവും സജ്ജമാക്കും. പൂരം കാണാനെത്തുന്നവരുടെ സുരക്ഷയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. ഇതിന് പുറമെ പോലീസിന്റെ ഒരു ഇവാക്വേഷന് ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, മെഡിക്കല്‍ ടീം, പോലീസ് തുടങ്ങി വിവിധ വകുപ്പുകള്‍ പൂര നഗരിയിലുണ്ടാകും.
കൊവിഡ് മൂലം മുന്‍വര്‍ഷങ്ങളില്‍ പൂരം നടക്കാതെ പോയ സാഹചര്യത്തില്‍ ഇത്തവണ Â ഇരട്ടിയിലേറെ ജനങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏത് സാഹചര്യത്തെയും നേരിടാന്‍ പോലീസ് തയ്യാറാണെന്നും ആര്.ആദിത്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: