കൊല്ലം: Â കുണ്ടറയിലെ Â ബാറില്‍വച്ച് ജീവനക്കാരുടെ മര്‍ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ പര്വിന് രാജു (22) ആണ് മരിച്ചത്. Â തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. ÂÂ
ഇന്നലെ രാത്രി 11 മണിയോടെയാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത്. ബാര്‍ അടക്കാനുള്ള സമയമായിട്ടും പുറത്തേക്ക് പോകാന്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ തയാറായില്ല. തുടര്‍ന്നു നടന്ന തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കുണ്ടറയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ പര്വിന് മരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പൊലീസ് അറിയിച്ചു. ബാര്‍ ജീവനക്കാരല്ലാതെ പുറത്തുനിന്നുള്ള ചിലരും മര്‍ദനത്തില്‍ പങ്കാളികളായെന്നാണ് പൊലീസ് നല്കുന്ന വിവരം.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: