തൃശ്ശൂര്‍: പീലി വിടര്‍ത്തുന്ന ആലവട്ടങ്ങളാണ് തൃശ്ശൂര്‍ പൂരത്തിലെ Â നയനമനോഹരമായ ആനച്ചമയ കാഴ്ച. മനോഹരമായ ആലവട്ടങ്ങള്‍ ആനപ്പുറത്ത് ഉയരുമ്പോള്‍ ഈ ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായി അത് മാറും. ഇത്തവണത്തെ പൂരത്തിനായുള്ള ആലവട്ടങ്ങള്‍ തയ്യാറായി കഴിഞ്ഞു. Â പാറമേക്കാവിനു വേണ്ടി പ്രൊഫ. മുരളീധരനും തിരുവമ്പാടിയ്‌ക്ക് വേണ്ടി സുജിത്തുമാണ് ആലവട്ടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെയായി തൃശ്ശൂരിലെ ചാത്തനാത്ത് കുടുംബമാണ് ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ചമയക്കാര്‍. Â
തലമുറകളായി കൈമാറി കിട്ടിയ ഭാഗ്യം ഇപ്പോള്‍ ഏവരും മുരളിമാഷെന്ന് വിളിക്കുന്ന പ്രൊഫസര്‍ മുരളീധരനാണ്. 2014 ല്‍ വാളണ്ടറി റിട്ടയര്‍മെന്റ് എടുത്തതോടെ പൂര്‍ണ്ണമായും ആലവട്ട നിര്‍മ്മാണത്തില്‍ സജീവമായി. അരനൂറ്റാണ്ടിലേറെ പരിചയ സമ്പത്തുണ്ട് മുരളിമാഷിന് ആലവട്ട നിര്‍മ്മാണത്തില്‍. അച്ഛന്‍ ബാലകൃഷ്ണനും അപ്പൂപ്പന്‍മാരുമെല്ലാം തലമുറകളായി ആലവട്ടമുണ്ടാക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നവരായിരുന്നു. ചെറുപ്പത്തില്‍ തന്നെ മുരളിമാഷും ആലവട്ട നിര്‍മ്മാണം പഠിച്ചു. Â
2004 ല്‍ അച്ഛന്റെ മരണത്തോടെയാണ് മുരളി മാഷ് ആലവട്ടത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും ഏറ്റെടുക്കുന്നത്. ഓരോ വര്‍ഷവും പുതുമ ഒരുക്കണം. അതിനായി മാത്രം പ്രത്യേക മത്സരവുമുണ്ട്. ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വിരിയുമ്പോള്‍ പൂരപ്രേമികളുടെ മനസില്‍ മാരിവില്ല് തെളിഞ്ഞ സന്തോഷം. കുടമാറ്റക്കാഴ്ചയിലെ ഭംഗി ഒട്ടും കുറയ്‌ക്കാതെയാണ് ഇത്തവണയും ആലവട്ടവും വെഞ്ചാമരവും ഒരുക്കിയിരിക്കുന്നത്. Â
തിരുവമ്പാടിയ്‌ക്ക് വേണ്ടി ആലവട്ടം നിര്‍മ്മിക്കുന്ന സുജിത്തിനിത് ആലവട്ടത്തിന്റെ അമരക്കാരനായുള്ള ആദ്യ പൂരം. തിരുവമ്പാടിയ്‌ക്ക് വേണ്ടി ആലവട്ടം നിര്‍മ്മിച്ചിരുന്ന ചാത്തനാത്ത് ചന്ദ്രന്റെ മകനാണ് സുജിത്ത്. കഴിഞ്ഞ ഡിസംബറില്‍ അച്ഛന്‍ മരിച്ചതോടെ ഈ നിയോഗം സുജിത്തിലേക്ക് ഇത്തവണ എത്തിച്ചേര്‍ന്നു. അതിനാല്‍ തന്നെ അച്ഛന്റെ പേര് നിലനിര്‍ത്തി വേണം മുന്നില്‍ നില്‍ക്കാന്‍. ആലവട്ടത്തിന്റെ നിര്‍മാണത്തില്‍ അതി വിദഗ്ധനായിരുന്നു ചന്ദ്രന്‍. Â Â അച്ഛന്റെ കൂടെ സഹായായി നിന്നതല്ലാതെ ആലവട്ടങ്ങളുടെ നിര്‍മ്മാണത്തെ കുറിച്ച് സുജിത്ത് ആധികാരികമായി പഠിച്ചിരുന്നില്ല. Â
എന്നാല്‍ പൂരമെത്തിയതോടെ തിരുവമ്പാടിയ്‌ക്ക് വേണ്ടി ദേവസ്വം അധികൃതര്‍ സമീപിച്ചപ്പോള്‍ ഉറച്ച തീരുമാനത്തോടെ താന്‍ ആലവട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറെന്ന് അറിയിക്കുകയായിരുന്നു. അങ്ങനെ തിരുവനമ്പാടിയുടെ ചമയപ്പുര സുജിത്തിന് വേണ്ടി തുറന്നു. Â
പാറമേക്കാവിന് വേണ്ടി ആലവട്ടമൊരുക്കുന്ന ചാത്തനാത്ത് മുരളീധരന്‍ സുജിത്തിന്റെ ബന്ധുകൂടിയാണ്. അതുകൊണ്ട് തന്നെ മത്സരമൊഴിവാക്കി, എല്ലാം ഭംഗിയാക്കണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്ന് സുജിത്ത് പറയുന്നു. താണിക്കുളം ക്ഷേത്രത്തില്‍ കൗണ്ടര്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് സുജിത്ത്. ഭാര്യ നയന ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ചെയ്യുന്നു.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: