കൊച്ചി : വിപണി വിലയ്ക്ക് ഇന്ധനം നല്‍കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ എണ്ണക്കമ്പനികള്‍ നല്കിയ അപ്പീലിലാണ് വിധി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. Â
കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്കാന് ഇടക്കാല ഉത്തരവിട്ടത്. എന്നാല്‍ Â ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ബി.പി.സി.എല്‍ ഓയില്‍ തുടങ്ങിയ കമ്പനികള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ കോടതിയെ സമീപിച്ചത്. Â
റീട്ടെയില്‍ കമ്പനികള്‍ക്ക് നല്കുന്ന വിലയേക്കാള്‍ മുപ്പത് രൂപയോളം അധിക വില നല്‍കിയാണ് എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കിയിരുന്നത്. ഈ വില നിര്‍ണ്ണയം വിവേചന പരമാണെന്നും പൊതുതാത്പ്പര്യത്തിന് എതിരാണെന്നുമാണ് കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ഇത് അംഗീകരിച്ച കോടതി വന്‍കിട ഉപഭോക്താവ് എന്ന നിലയില്‍ കൂടിയ വിലയ്ക്ക് ഇന്ധനം വാങ്ങുന്നത് തെറ്റാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അറിയിച്ചു. എണ്ണക്കമ്പനികളുടെ വില നിര്‍ണയത്തില്‍ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാര്‍മശത്തോടെയാണ് റീട്ടയില്‍ കമ്പനികള്‍ക്ക് നല്കുന്ന അതേ വിലക്ക് തന്നെ കെഎസ്ആര്‍ടിസി ഡീസല്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: