എരുമേലി: എരുമേലി ഇടത്താവളം വികസന പദ്ധതിനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനത്തിനു പിന്നാലെ നിലച്ചു. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നിലച്ചത്.
Â
ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്ത് തീര്‍ഥാടകര്‍ക്കായി 14.75 കോടി ചെലവഴിച്ചുള്ള പദ്ധതിക്കാണ് കഴിഞ്ഞ ഏപ്രില്‍ 18ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് തുടക്കം കുറിച്ചത്. എന്നാല്‍, ഉദ്ഘാടനത്തിന് മുമ്പ് തന്നെ പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിയിരുന്നെന്നും മന്ത്രിക്കു വേണ്ടി ഒരു ഉദ്ഘാടനം പേരിന് നടത്തുക മാത്രമാണ് ചെയ്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Â
പുറത്തുനിന്നും മറ്റാര്‍ക്കും പ്രവേശനമില്ലാത്ത രീതിയില്‍ പദ്ധതിയുടെ നിര്‍മാണ മേഖല ചുറ്റും ഷീറ്റ് കൊണ്ടും കെട്ടി മറച്ചായിരുന്നു നിര്‍മ്മാണം നടന്നിരുന്നത്. പാര്‍ക്കിംഗ്, ഡോര്‍മെറ്ററി മുറികള്‍, ശൗചാലയം, ഹാള്‍, മെസ്, 16 മുറികള്‍ തുടങ്ങിയവ.
നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത ശബരിമല തീര്‍ത്ഥാടനത്തിന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ദേവസ്വം മന്ത്രി അവകാശപ്പെട്ടതിന് പിന്നാലെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കപ്പെട്ടത്. കിഫ്ബിയുടെ ധനസഹായത്തോടെയുള്ള പദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നത് .
Â
എന്നാല്‍, മഴയും-അവധിയില്‍പോയ ഇതര സംസ്ഥാന നിര്‍മ്മാണ തൊഴിലാളികള്‍ വരാത്തതുമാണ് നിര്‍മ്മാണം തുടങ്ങാന്‍ വൈകുന്നതെന്നാണ് അധികൃതരുട വിശദീകരണം.’നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന പദ്ധതികള്‍ക്ക് മാത്രമേ തറക്കല്ല് സ്ഥാപിക്കാവൂ എന്ന് മുന്‍ മുഖ്യമന്ത്രി ഇ. കെ നായനാര്‍ പറഞ്ഞുവെന്ന മുഖവുരയോടു കൂടിയാണ് മന്ത്രി കെ രാധാകൃഷ്ണന് വികസന പദ്ധതിയുടെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. പക്ഷേ, അന്നുതന്നെ പദ്ധതിയുടെ നിര്‍മ്മാണം നിലച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Â
ഇന്നത്തെ നിലയില്‍ വരുന്ന ശബരിമല തീര്‍ത്ഥാടനത്തിന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പദ്ധതിക്കെതിരെ ക്ഷേത്ര വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിശ്വാസികളുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്ക്കെടുക്കാതെയാണ് പദ്ധതി തയ്യാറാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: