തിരുവനന്തപുരം: വാങ്ങുന്നവനും കൊടുക്കുന്നവനും ഒരുപോലെ സന്തോഷമുള്ളതായി മാറുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്വാധീനമുണ്ടെങ്കില്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന പിഴത്തുകയിലെ പൂജ്യങ്ങള്‍ മാറിമറിയും. ഇതിനു കൂട്ടുനില്‍ക്കുന്നതാകട്ടെ സര്‍ക്കാരും. Â
മായം കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്നുവെന്ന് പരാതി വ്യാപകമാകുമ്പോള്‍ ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടങ്ങും. മായം കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തിയ വ്യാപാരികളെ കൈയോടെ പിടികൂടി പിഴയും നല്കും. പിഴത്തുക ഒടുക്കാന്‍ കൊടുക്കുന്ന നോട്ടീസിലാണ് മറിമായം. നോട്ടീസുകളില്‍ കൃത്യമായ ക്രമനമ്പരുണ്ടാകും. ഈ നമ്പര്‍ രേഖപ്പെടുത്തിയാണ് മേലധികാരികളുടെ അനുമതിയോടെ അക്കൗണ്ടില്‍ പിഴത്തുക ഒടുക്കുന്നത്. എന്നാല്‍, ക്രമനമ്പരില്ലാതെ പിഴത്തുകയ്‌ക്ക് നോട്ടീസ് നല്കുന്ന സംസ്ഥാനത്തെ ഏക ഓഫീസ് ഫുഡ് സേഫ്റ്റിയുടേതാണ്. Â
നോട്ടീസിന്റെ ഫോട്ടോ കോപ്പിയിലാണ് പരിശോധനയ്‌ക്ക് ശേഷം പിഴത്തുക എഴുതിക്കൊടുക്കുന്നത്. 5000 രൂപ എഴുതിക്കൊടുക്കും. Â തുകയുമായി ഓഫീസിലെത്തുന്ന വ്യാപാരി ഉദ്യോഗസ്ഥനെ കാണേണ്ടതുപോലെ കണ്ടാല്‍ നല്കിയ നോട്ടീസ് കീറിക്കളയും. മറ്റൊരു കോപ്പിയെടുത്ത് തുക അഞ്ഞൂറാക്കും. ഇരുകൂട്ടര്‍ക്കും സന്തോഷം. ഇത്തരത്തില്‍ ഒരു വര്‍ഷം 200 കോടിയിലധികം രൂപ പിഴയിനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ ലഭിക്കേണ്ടതാണ്. ലഭിക്കുന്നതാകട്ടെ 20 കോടിയും.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പുതുക്കുന്നതിലും തികഞ്ഞ അലംഭാവമാണ്. ഇതിലൂടെ നഷ്ടമാകുന്നതും കോടികള്‍. ലൈസന്‍സ് പുതുക്കാത്തവരുടെയോ പുതുതായി എടുക്കുന്നവരുടെയോ ഫയലുകള്‍ ജില്ലാ ഓഫീസുകളില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു പുതിയ സ്ഥാപനങ്ങളുടെ വിശദ വിവരങ്ങള്‍ കണ്ടെത്താം. എന്നാല്‍ ജീവനക്കാരുടെ കുറവു പറഞ്ഞ് വിവര ശേഖരണം നടത്താറില്ല. അതിനാല്‍ 2000 മുതല്‍ 7000 രൂപ വരെ നല്കി ലൈസന്‍സ് പുതുക്കേണ്ട നിരവധി സ്ഥാപനങ്ങള്‍ ഇപ്പോഴും 100 രൂപ നല്കിയെടുത്ത ലൈസന്‍സുമായാണ് വ്യാപാരം ചെയ്യുന്നത്.
അതേസമയം ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജീവനക്കാര്‍ കുറവെന്ന വാര്‍ത്തകളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിവര ശേഖരണം നടത്തി. ജില്ലാ ഓഫീസുകളില്‍ സ്പെഷല്‍ ബ്രാഞ്ച് ജീവനക്കാരെത്തി ജീവനക്കാരുടെ എണ്ണം ശേഖരിച്ചു. കണ്ണൂരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ എല്ലാ ഓഫീസുകളിലും വിവര ശേഖരണം നടത്തി.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: