കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കമ്മീഷണര്‍ ആര് ഇളങ്കോ ഡിഐജി രാഹുല്‍ ആര് നായര്‍ക്ക് കൈമാറി. സ്ഥിരം കുറ്റവാളിയാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്തത്.
ഓപ്പറേഷന് കാവലിന്റെ’ ഭാഗമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് അര്ജുന് ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റില്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് അര്ജുന് ആയങ്കി.
കാപ്പ ഉത്തരവ് പുറത്തിറങ്ങിയാല്‍ അര്ജുന് ആയങ്കിയ്ക്ക് സ്വന്തം ജില്ലയായ കണ്ണൂരില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. അടുത്തിടെ അര്ജുന് ആയങ്കിയും ഡിവൈഎഫ്ഐയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാപ്പ ചുമത്താനുള്ള ശുപാര്‍ശ കമ്മീഷണര്‍ കൈമാറിയിരിക്കുന്നത്. മലപ്പുറത്ത് സ്വര്‍ണക്കടത്തു സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അര്ജുന് ആയങ്കിയിലേക്ക് എത്തിയത്. രണ്ട് മാസത്തെ തടവിന് ശേഷം ആഗസ്റ്റിലായിരുന്നു അര്ജുന് ആയങ്കിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
നേരത്തെ അര്ജുന് ആയങ്കി ഉള്‍പ്പെട്ട നിരവധി ആക്രമണ കേസുകളും നിലനില്‍ക്കുന്നുണ്ട്. നിരന്തരമായി ആക്രമണക്കേസുകളില്‍ പ്രതികയാകുന്നവരേയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരേയുമാണ് കാപ്പ ചുമത്തി നാടുകടത്തുകയോ ജയിലില്‍ അടുക്കുകയോ ചെയ്യുന്നത്. ആ പരിധിയില്‍ തന്നെ ഇതു ഉള്‍പ്പെടാത്താം. സമാനമായ പരിധിയില്‍ അര്‍ജുനേയും ഉള്‍പ്പെടുത്താമെന്ന ശുപാര്‍ശയാണ് പോലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. അതനുസരിച്ച് കാപ്പ ചുമത്തിയാല്‍ ജയിലില്‍ അടക്കുകയോ നാടു കടത്തുകയോ ചെയ്യാമെന്നതാണ് നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: