ഹൈദരാബാദ്: അതിശക്തമായ മഴയില്‍ മുങ്ങി ഹൈദരാബാദ്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും അതിശക്തമായ മഴ പെയ്തു. ഹൈദരാബാദിന്റെ താഴ്ന്ന മേഖലകളില്‍ വെള്ളക്കെട്ട് ഉണ്ടായി. നിരവധി വീടുകളില്‍ വെള്ളം കയറി.
Â
പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും കൂടെയുണ്ട്.
Â
സിദ്ദിപൂര് ജില്ലയിലെ ഹാബ്ഷിപൂരിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 108 മില്ലിമീറ്റര്‍ മഴയാണ് ഹാബ്ഷിപൂരില് രേഖപ്പെടുത്തിയത്.
Â
Â
സെക്കന്തരാബാദിന് സമീപം സീതാഫാല്മന്ദിയില് 72.8 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: