തിരുവനന്തപുരം: തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുനമര്‍ദ്ദ പാത്തിയുടെയും കിഴക്ക് പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനത്തിന്റെയും സ്വാധീനത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് (മെയ് 4) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
ഇന്ന് (മെയ് 4) തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കാമെന്നും വെള്ളിയാഴ്ചയോടെ (മെയ് 6) ഇത് ന്യുനമര്‍ദ്ദമായി മാറി Â തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: