ന്യൂദല്‍ഹി: അഭിപ്രായസ്വാതന്ത്ര്യത്തിനും തുറന്ന അഭിപ്രായപ്രകടനത്തിനും വേണ്ടി വാദിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ‘കശ്മീര്‍ ഫയല്‍സി’നെതിരെ വിദ്വേഷപ്രചാരണം. ഇത് മൂലം വിദേശ പത്രപ്രവര്‍ത്തകര്‍ കശ്മീര്‍ ഫയല്‍സ് സംവിധായകന് വിവേക് അഗ്നിഹോത്രിയുമായി നടക്കേണ്ട വാര്‍ത്താസമ്മേളനം റദ്ദാക്കി. ഒരു വിഭാഗം ശക്തരായ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഈ വാര്‍ത്താസമ്മേളനം നടത്തിയാല്‍ കൂട്ടരാജിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ദല്‍ഹിയിലെ പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ ആ ഭീഷണിയ്ക്ക് മുന്നില്‍ വഴങ്ങുകയായിരുന്നു.
ശക്തരായ ഒരു വിഭാഗം മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ വിദ്വേഷപ്രചാരണത്തിന് ഇരയാണ് താനും തന്റെ സിനിമ ‘കശ്മീര്‍ ഫയല്‍സും’ എന്ന് സംവിധായകന് വിവേക് അഗ്നിഹോത്രി വ്യക്തമാക്കി. ഇത് മൂലം തനിക്ക് ഒരു വാര്‍ത്താസമ്മേളനം തന്നെ റദ്ദാക്കേണ്ടിവന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം മെയ് അഞ്ചിന് ദല്‍ഹിയിലെ പ്രസ്ക്ലബ്ബില്‍ ഒരു ഓപ്പണ്‍ വാര്‍ത്താസമ്മേളനം താന്‍ നടത്തുമെന്നും താല്പര്യമുള്ള എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാമെന്നും വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ അറിയിച്ചു.Â
കശ്മീര്‍ ഫയല്‍സ് വന്‍ സാമ്പത്തിക വിജയം നേടിയ പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ വിദേശ പത്രപ്രവര്‍ത്തകരുടെ ക്ലബ്ബില്‍ ഒരു പ്രത്യേക വാര്‍ത്താസമ്മേളനം മെയ് 5ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ജനാധിപത്യ വിരുദ്ധമായ രീതിയില്‍ ഈ വാര്‍ത്താസമ്മേളനം റദ്ദാക്കി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് തലേദിവസമാണ് വിവേക് അഗ്നിഹോത്രിയെ വാര്‍ത്താസമ്മേളനം റദ്ദാക്കിയ വിവരം വിളിച്ച് പറയുന്നത്. ചില ശക്തരായ മാധ്യമപ്രവര്‍ത്തകര്‍ ഈ വാര്‍ത്താസമ്മേളനം നടത്തുന്നതിനെ എതിര്‍ത്തുവെന്നും വാര്‍ത്താസമ്മേളനം നടത്തിയാല്‍ അവര്‍ കൂട്ടമായി രാജിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രസ് ക്ലബ്ബ് പ്രസിഡന്റ് പറഞ്ഞു”- വിവേക് അഗ്നിഹോത്രി പറഞ്ഞു. ഈ ഭീഷണിയ്ക്ക് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ വഴങ്ങുകയായിരുന്നു.
വിക്കിപീഡിയ കഥാംശം കലര്‍ന്ന ആഖ്യാനമാണ് കശ്മീര്‍ ഫയല്‍സ് എന്നും 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ ഹിന്ദു വംശഹത്യയായി ചിത്രികരിച്ചത് വാസ്തവവിരുദ്ധമാണെന്നും തുറന്നടിച്ചതിന് പിന്നാലെയാണ് കശ്മീര്‍ ഫയല്‍സ് സംവിധായകന്റെ വാര്‍ത്തസമ്മേളനം വിദേശപത്രപ്രവര്ത്തകര് കൂട്ടായി ബഹിഷ്കരിച്ച സംഭവമുണ്ടായത്.
“ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കശ്മീര്‍ പണ്ഡിറ്റുകളുടെ ചില വിദേശകൂട്ടായ്മയുടെ ഭാരവാഹികളാണ് ദല്‍ഹിയിലെ വിദേശ പത്രപ്രവര്‍ത്തകരുടെ ക്ലബ്ബ് ഞാനുമായി ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ അതിയായി ആഗ്രഹിക്കുന്നതായി അറിയിച്ചത്. കാരണം നിരവധി വിദേശ പത്രപ്രവര്‍ത്തകര്‍ കശ്മീരി ഫയല്‍സിനെക്കുറിച്ച് ഞാനുമായി സംസാരിക്കാനും കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയ്ക്ക് പിന്നിലെ സത്യം അറിയാനും അതിയായി ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു”- വിവേക് അഗ്നിഹോത്രി പറഞ്ഞു. ദല്‍ഹിയിലെ വിദേശപത്രപ്രതിനിധികളുടെ ക്ലബ്ബില്‍ മെയ് 5ന് വൈകീട്ട് ഏഴ് മണിക്കായിരുന്നു വാര്‍ത്താസമ്മേളനം ഒരുക്കിയിരുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
“വാര്‍ത്താസമ്മേളനത്തിന് ഭക്ഷണവും കോക്ടെയിലും വേണമെന്ന ‘അസാധാരണ’മായ ആവശ്യവും ഞങ്ങള്‍ അംഗീകരിച്ചു. സീ സ്റ്റുഡിയോസ് ഭക്ഷണവും മറ്റും കൊണ്ടുവരാനുള്ള കാര്യങ്ങള്‍ സജ്ജീകരിച്ചു. പക്ഷെ എന്നെ അമ്പരപ്പിച്ചാണ് കഴിഞ്ഞ ദിവസം പ്രസ്ക്ലബ്ബ് പ്രസിഡന്റ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതായി അറിയിച്ചത്. വാര്‍ത്താസമ്മേളനം നടത്തിയാല്‍ കൂട്ടായി തങ്ങള്‍ രാജിവെയ്ക്കുമെന്ന് ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതിന് പ്രസ് ക്ലബ് വഴങ്ങി. ഇത് കൃത്യമായ അജണ്ടയോടെ, സ്വതന്ത്ര അഭിപ്രായപ്രകടനത്തിനെതിരെ നടന്ന ഗൂഡാലോചനയാണ്.” – വിവേക് അഗ്നിഹോത്രി പറയുന്നു.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: