കൊച്ചി : സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് നടപടിക്രമങ്ങളുണ്ട്. പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വീനര്‍ ഇ.പി. ജയരാനും മന്ത്രി പി. രാജീവും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാാര്‍നാര്‍ത്ഥിയായി ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ അരുണ്‍ കുമാറിനെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതാക്കള്‍ ഇതില്‍ വ്യക്തത വരുത്തുകയായിരുന്നു.
ഇടത് സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇടത് മുന്നണിയോഗം ചേര്‍ന്നശേഷം തീരുമാനം അറിയിക്കുന്നതായിരിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
ഇടത് നേതാക്കളുടെ പ്രസ്താവന പുറത്തിറക്കിയതോടെ അരുണ്‍ കുമാറാണ് സ്ഥാനാര്‍ത്ഥിയെന്ന് കരുതി പ്രവര്‍ത്തനത്തിനിറങ്ങിയ നേതാക്കള്‍ വെട്ടിലായിരിക്കുകയാണ്. പല സ്ഥലങ്ങളിലും അരുണ്‍ കുമാറിനായി ചുമരെഴുത്ത് ഉള്‍പ്പടെയുള്ള നടപടികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തുടങ്ങിയെങ്കിലും ഇതെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ ഇനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടേ പ്രചാരണ പരിപാടികള്‍ക്കുള്ളൂവെന്നാണ് ഇടത് പ്രവര്‍ത്തകരുടെ നിലപാട്.
അതേസമയം സ്ഥാനാര്‍ത്ഥിയായി കെ.എസ്. അരുണ്‍ കുമാറിന്റെ പേര് തന്നെയാണ് നിശ്ചയിച്ചതെന്നും സൂചനയുണ്ട്. ചാനല്‍ ചര്‍ച്ചകളിലൂടെ സുപരിചിതനായ അരുണ്‍ കുമാര്‍ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: