ഒരു കമ്പ്യൂട്ടറിനെയോ, കമ്പ്യൂട്ടർ ശൃംഖലയെയോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഒരു ഉപകരണത്തെയോ ചൂഷണം നടത്താൻ ലക്ഷ്യമിട്ടുകൊണ്ട് നടക്കുന്ന നിയമവിരുദ്ധമായ പ്രവർത്തനമാണ് സൈബർ ക്രൈം എന്നത്തിന്റെ നിർവചനം.
സൈബർ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ഹാക്കർ എന്നറിയപ്പെടുന്ന സൈബർ കുറ്റവാളികളാണ് ചെയ്യുന്നത്. ഈ കുറ്റവാളികൾ വ്യക്തികളോ സംഘടനകളോ ആയിരിക്കാം. മിക്ക സൈബർ കുറ്റവാളികളും അത്യാധുനിക തന്ത്രങ്ങൾ പ്രയോഗിക്കുന്നവരും അസാധാരണമായ സാങ്കേതിക വൈദഗ്ധ്യമുള്ളവരുമാണ്. അപൂർവമായി ചില കുറ്റവാളികൾ ഹാക്കിംഗ് ലോകത്തേക്ക് പുതുതായി വന്നവരാണ്. സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയാണ് മിക്ക സൈബർ കുറ്റകൃത്യങ്ങളും നടക്കുന്നതെങ്കിലും ചിലപ്പോൾ കമ്പ്യൂട്ടറുകൾക്ക് കേടുപാടുകൾ വരുത്തുക എന്ന ഉദ്ദേശ്യവും ഹാക്കിങ്ങിനു പിന്നിലുണ്ട്.
സൈബർ കുറ്റകൃത്യങ്ങളെ പല വിഭാഗങ്ങളായി നമുക്ക് തരം തിരിക്കാം. സൈബർ കുറ്റകൃത്യങ്ങളുടെ ഉദാഹരണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
ഇമെയിൽ ഉപയോഗിച്ചിട്ടുള്ള തട്ടിപ്പ് – ഇമെയിൽ സന്ദേശത്തിലൂടെ പണം/വിവരങ്ങൾ തട്ടിപ്പു നടത്തുക
ഇന്റർനെറ്റ് തട്ടിപ്പ് – വ്യാജ വെബ് സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുക
വ്യക്തിഗത ഡാറ്റ കവർന്നെടുത്ത് ആൾമാറാട്ടം നടത്തുക.
ബാങ്കിങ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മോഷ്ടിക്കുക.
രഹസ്യസ്വഭാവമുള്ള കോർപ്പറേറ്റ് വിവരങ്ങൾ മോഷ്ടിക്കുക അവ മറിച്ചുവിൽക്കുക.
സൈബർ ബ്ലാക്ക്‌മെയിൽ – ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി അത്Â തടയാൻ പണം ആവശ്യപ്പെടുന്നത്.
ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്ന ഒരുതരം വൈറസ് – റാൻസം വെയർ ആക്രമണങ്ങൾ – സൈബർ കൊള്ള.
ക്രിപ്റ്റോജാക്കിംഗ് – ഹാക്കർമാർ അനധികൃതമായി ക്രിപ്‌റ്റോകറൻസി ഖനനം ചെയ്യുന്നു.
സൈബർ ചാരവൃത്തി – ഹാക്കർമാർ സർക്കാർ സ്ഥാപനങ്ങളുടെയോ, വൻകിട കമ്പനിയുടെയോ ഡാറ്റ മോഷണം നടത്തുന്നത്.
ഒരു സൈബർ-ക്രൈം പരാതി എപ്രകാരം ഫയൽ ചെയ്യാനാകും?
ഇന്ത്യയിലെവിടെ കുറ്റകൃത്യം നടന്നാലും പരാതിപ്പെടുന്നതിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യയിലുള്ള ഏത് സൈബർ സെല്ലിലും സൈബർ ക്രൈം പരാതി നമുക്ക് സമർപ്പിക്കാം. ലോക്കൽ പോലീസ് സൈബർ ക്രൈം യൂണിറ്റിന് രേഖാമൂലമുള്ള പരാതി സമർപ്പിക്കുക. നിങ്ങളുടെ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ഇമെയിൽ വിലാസം എന്നിവ പരാതിയിൽ ഉൾപ്പെടുത്തി ആ പ്രദേശത്തെ സൈബർ സെല്ലിന്റെ മേധാവിക്ക് പരാതി സമർപ്പിക്കണം.
നിങ്ങൾ ഓൺലൈൻ ലൈംഗികപീഡനത്തിന് ഇരയായെന്ന് കരുതുക. അങ്ങനെയെങ്കിൽ, പോലീസ് സ്റ്റേഷനിൽ ഒരു പരാതി ഫയൽ ചെയ്യുന്നതിന് മുന്നോടിയായി ഒരു വക്കീലുമായി കൂടിയാലോചിക്കേണ്ടതാണ്. സംഭവത്തിന്റെ ഗൗരവത്തിനനുസരിച്ച് വക്കീൽ നിയമ ഉപദേശം നൽകുന്നതായിരിക്കും. അതിനു ശേഷം അനുബന്ധ വിവരങ്ങളും പരാതിയ്‌ക്കൊപ്പം പോലീസിന് സമർപ്പിക്കേണ്ടതുണ്ട്.
നിങ്ങൾളുടെ സമീപത്ത് സൈബർ സെല്ലുകളൊന്നും ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ ലോക്കൽ പോലീസ് സ്റ്റേഷനിൽ ഒരു പരാതി സമർപ്പിച്ച ശേഷം പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) പകർപ്പ് വാങ്ങി സൂക്ഷിക്കുക. തുടർന്നുള്ള നടപടികൾക്ക് അവ നിങ്ങളെ വളരെയേറെ സഹായിക്കും. ഉദാഹരണത്തിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു പണം നഷ്ടപ്പെട്ടാൽ അത് ബാങ്കിനെ ബോധ്യപ്പെടുത്തുന്നതിനും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിനും എഫ്‌ഐആർ കൂടിയേ തീരൂ. ഇനി അഥവാÂ നിങ്ങളുടെ പരാതി ലോക്കൽ പോലീസ് സ്വീകരിച്ചില്ലെങ്കിൽ, കമ്മീഷണർക്കോ നഗരത്തിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫീസിലോ നിങ്ങൾക്ക് പരാതി നൽകാം.
സൈബർ കുറ്റകൃത്യങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടുത്തുള്ള ലോക്കൽ പോലീസ് സ്റ്റേഷനിൽ സൈബർ ക്രൈം എഫ്‌ഐആർ ഫയൽ ചെയ്യന്നതിലൂടെ നിങ്ങൾക്ക് സംഭവിച്ച നഷ്ടം സർക്കാരിനെ അറിയിക്കാനാകും. ഇതിലൂടെ സമാനമായ സംഭവങ്ങൾ അവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻ കരുതൽ സർക്കാർ സംവിധാനങ്ങൾക്ക് കൈക്കൊള്ളാനാകും.Â
ദേശീയ സൈബർ-ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലൂടെ സൈബർ സുരക്ഷാ പ്രശ്‌നങ്ങൾ നിങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാനും സാധിക്കും https://cybervolunteer.mha.gov.in/webform/Volunteer AuthoLogin.aspx.
പ്രതികരിക്കാൻ ഇവിടെ എഴുതുക: